Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 654-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 10:32 pm IST
inSamskriti

വസിഷ്ഠന്‍ തുടര്‍ന്നു: വിശ്വസൃഷ്ടിയും വിലയനവും ബോധത്തിലുയര്‍ന്ന വിഭ്രമാത്മകധാരണകള്‍ മാത്രമാണ്. സൃഷ്ടിധാരണ ഏറെനേരം നിലനില്‍ക്കുമ്പോള്‍ അതിന് യാഥാര്‍ത്ഥ്യത്തിന്റെ ഭാവം കൈവരുകയാണ്. കുറച്ചുനേരത്തെ സുഷുപ്തികഴിഞ്ഞ് പൊടുന്നനെയുണ്ടാകുന്ന സ്വപ്‌നം എന്നതുപോലെ വിശ്വപുരുഷനില്‍ വസ്തുപ്രപഞ്ചത്തിന്റെ രൂപവല്‍ക്കരണവും വിക്ഷേപവും ഉണ്ടാവുന്നതും ആകസ്മികമായാണ്. വിശ്വത്തില്‍ പ്രോജ്വലമായി കാണപ്പെടുന്നത് ബോധം തന്നയാണ്. ബോധമാണ് വിശ്വത്തിന്റെ ശരീരം.

ബോധംതന്നെയാണ് സ്മരണകളായും, മാനസീകമായി വൈവിദ്ധ്യതയുള്ള കാര്യങ്ങളായും, ഭൂമി മുതലായ ഘടകങ്ങളായും ഉദ്ഭൂതമാവുന്നത്. രാമന്‍ ചോദിച്ചു: ഭഗവാനേ, ബുദ്ധിയില്‍ ശേഷിക്കുന്ന വാസനാമുദ്രകളാണ് സ്മരണകള്‍. അത്തരം സ്മരണകളുടെ അഭാവത്തില്‍ എങ്ങിനെയാണ് ധാരണകള്‍ ഉടലെടുക്കുക? എങ്ങിനെയാണ് എന്തെങ്കിലും ഭവിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാമ: നിന്റെ സംശയം ഞാനിപ്പോള്‍ തീര്‍ത്ത് തരാം. അങ്ങിനെ അൈദ്വതതത്വം നമുക്ക് സുദൃഢമാക്കാം. ഒരു തടിക്കഷ്ണത്തില്‍ ഇനിയും കൊത്തിയെടുത്തിട്ടില്ലാത്ത മൂര്‍ത്തിയാണ് ഈ ലോകമെന്ന വിക്ഷേപം. ആ തടിയില്‍ ഒരു രൂപത്തെ കൊത്തിയെടുത്താല്‍മാത്രമേ അതിനെയൊരു മൂര്‍ത്തിയെന്നു പറയാന്‍ കഴിയൂ. എന്നാല്‍ അനന്തബോധം ‘രണ്ടാ’വാന്‍ സാദ്ധ്യതയില്ലാത്തതായതിനാല്‍ ഇങ്ങിനെയൊരു മൂര്‍ത്തീനിര്‍മ്മിതി സാദ്ധ്യമല്ലതന്നെ.

“ചൈതന്യരഹിതവും, ജഡവുമായ തടിയില്‍ താനേയൊരു മൂര്‍ത്തിയുണ്ടാവുകയില്ല. അതിന് ആരെങ്കിലും ആ മൂര്‍ത്തിയെ കൊത്തിയെടുക്കണം. എന്നാല്‍ ബോധം ബോധത്താല്‍ നിറഞ്ഞു സാന്ദ്രമായി നില്‍ക്കുന്നതിനാല്‍ ലോകമെന്ന കാഴ്ച അതില്‍ സ്വയം പ്രോജ്വലിക്കുകയാണ്” വാസ്തവത്തില്‍ ബോധം ഒരിക്കലും ബോധഭിന്നമായിരുന്നിട്ടില്ല. ലോകത്തെ ബോധത്തില്‍ നിന്നും കൊത്തിയെടുത്തിട്ടുമില്ല. എങ്കിലും അത് ലോകമായി പ്രഭാസിക്കുന്നു!

അനാദികാലത്ത് ബോധത്തില്‍ അനന്തമായ സാദ്ധ്യതകള്‍ ഉള്ളതിനാല്‍ എല്ലാ ധാരണകളും സാധിതമായി. ഈ ധാരണകള്‍ക്ക് ബോധസാന്നിദ്ധ്യമുള്ളതിനാല്‍ അവയെല്ലാം സത്താണെന്ന് തോന്നാന്‍ ഇടയായി. സ്വപ്‌നത്തിലെ വസ്തുക്കളെപ്പോലെയാണവ. ഹൃദയാകാശത്തില്‍ത്തന്നെ ബോധം പലവിധ ധാരണകള്‍ക്കും ഇടനല്കുന്നു.

“ഇത് ബ്രഹ്മബോധമാണ്’, ‘ഇത് ശുദ്ധബോധത്തെക്കുറിച്ചുള്ള ധാരണയാണ്’, ;ഇത് ജീവന്‍ എന്ന ധാരണ’, ‘ഇത് അഹങ്കാരം, ബുദ്ധി, മനസ്സ്, കാലം, ആകാശം’, ‘ഞാന്‍ ഇന്നാരാണ്’, ‘ഇത് കര്‍മ്മം’, ‘ഇവ പഞ്ചഭൂതങ്ങള്‍’, ‘ഇവ ഇന്ദ്രിയങ്ങള്‍’,’ഇത് പൂര്യഷ്ടകം എന്ന സൂക്ഷ്മശരീരം’, ‘ഞാന്‍ സൃഷ്ടാവായ ബ്രഹ്മാവ്’, ‘ഞാന്‍ ശിവന്‍, ഞാന്‍ വിഷ്ണു, ഞാന്‍ സൂര്യന്‍’, ‘ഇതകം’, ‘ഇത് പുറം’, ‘ഇത് സൃഷ്ടി, ഇത് ലോകം’, എന്നിത്യാദി ധാരണകള്‍ ബോധത്തിലാണുദിക്കുന്നത്.

ഭൗതികമായോ വസ്തുനിഷ്ഠമായോ സ്മരണകളായോ ദ്വന്ദങ്ങളായോ യാതൊന്നുമില്ല.

കാരണമൊന്നുമില്ലാതെ ലോകമെന്ന കാഴ്ച ബോധത്തില്‍ ഉയരുന്നു. ബോധത്തില്‍ ബോധമായിത്തന്നെ അതനുഭവമാകുന്നു. ബോധമാണ് സ്വയം ലോകമായി ഭാവിച്ചു അനുഭവങ്ങളെ ആര്‍ജ്ജിക്കുന്നത്. അതിനാല്‍ സ്മരണകളോ, സ്വപ്‌നങ്ങളോ, കാലമോ, ഒന്നും ഇതിനു സംഗതമല്ല.

അകമേയുള്ള ബോധഘനത്തില്‍ ബാഹ്യമായുള്ള ഒരുലോകം കാണപ്പെടുന്നു. വാസ്തവത്തില്‍ അകത്തും പുറത്തുമായി മാറ്റ് യാതൊന്നുമില്ല. എല്ലാം പരംപൊരുള്‍ മാത്രം. അതിനാല്‍ അനന്തമായ ബ്രഹ്മം ഉണ്മയായിരിക്കുന്നതുപോലെ കാണപ്പെടുന്ന വസ്തുപ്രപഞ്ചവും ഉണ്മയാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.