തിരുവനന്തപുരം: താറാവു കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നുമുതല്‍ നല്കി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.18,882 താറാവുകളെ ഇതിനകം കൊന്നു, ബാക്കിയുള്ളവയെ മൂന്നു ദിവസത്തിനുള്ളില്‍ കൊല്ലും. കൊല്ലുന്ന താറാവുകള്‍ക്കു മാത്രമേ തല്ക്കാലം നഷ്ടപരിഹാരം നല്‍കൂ. നേരത്തെ ചത്തവയ്ക്കു നഷ്ടപരിഹാരം നല്‍കുന്നത് പിന്നീട് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
പക്ഷിപ്പനി ബാധിത മേഖലകളില്‍ നിന്ന് താറാവ്, കോഴി ഇവയുടെ നീക്കം തടയും. ഇതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പോലീസിന്റെ സഹായത്തോടെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. രോഗമുളള പക്ഷികളെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ് രൂപികരിക്കാനും തീരുമാനമായി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പതിനായിരം കിറ്റുകള്‍ സമാഹരിച്ചിട്ടുണ്ടെന്നും 20000 ത്തോളം കിറ്റുകള്‍ ഇതു വരെ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ചത്തുകിടക്കുന്ന താറാവുകളെ കണ്ടത്താനും നശിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുളള ആരോഗ്യ കേന്ദ്രങ്ങളില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
ആലപ്പുഴയില്‍ 50 ഉം, പത്തനംതിട്ടയില്‍ 10 ഉം കോട്ടയത്തും 5 ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.പതിരോധനടപടികള്ക്കായി എല്ലാ വകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ആവശ്യത്തിനുള്ള മരുന്നുണ്ട്. മൂന്നു ലക്ഷം ഗുളികകള്‍ കൂടി വാങ്ങി സൂക്ഷിക്കും. മരുന്നുകള്‍ ടെന്‍ഡര്‍ നടപടികളിലൂടെ സമാഹരിക്കും. 50,000 ഗുളികകള്‍ നിര്‍മിച്ചു നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: