മനസ്സ് അവരുടെ കൈയ്യിലാണ്. അവര്‍ ഇച്ഛിക്കുന്നതുപോലെ മാത്രമേ മനസ്സ് ചലിക്കുകയുള്ളൂ. എന്നാല്‍ സാധാരണ ജനങ്ങളാകട്ടെ അവരുടെ മനസ്സിന്റെ പിടിയിലാണ്. മനസ്സ് പറയുന്നതുപോലെയാണ് അവര്‍ നീങ്ങുന്നത്. മഹാത്മാക്കളുടെ മനസ്സ് ബെന്‍സ്‌കാറിന്റെ ബ്രേക്കുപോലെയാണ്. നല്ല സ്പീഡില്‍ ഓടിയാലും ബ്രേക്കു പിടിച്ചാല്‍ അപ്പോള്‍ കാര്‍ നില്‍ക്കും. മറിയില്ല.
അതുപോലെ ഏതു സാഹചര്യത്തിലും മനസ്സിനെ പൂര്‍ണനിയന്ത്രണത്തില്‍ വയ്‌ക്കാന്‍ മഹാത്മാക്കള്‍ക്കു കഴിയും. ഏതു വസ്തുവിനെയും വേണ്ടെന്നു വയ്‌ക്കാനും വേണമെന്നു വയ്‌ക്കാനും അവര്‍ക്കു സാധിക്കും. കാരണം അവര്‍ എല്ലാത്തിനും സാക്ഷിമാത്രമാണ്. യഥാര്‍ത്ഥ മഹാത്മാക്കളെക്കുറിച്ചാണ് അമ്മ ഇങ്ങനെ പറയുന്നത്. രാഗദേ്വഷങ്ങള്‍ ഉള്ളില്‍വച്ചുകൊണ്ടു ബന്ധമില്ലെന്നു പറഞ്ഞു നടക്കുന്നവരെക്കുറിച്ചല്ല.
















