കൊച്ചി: കൊച്ചി വിമാനത്താവളം ആക്രമിക്കുമെന്ന ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ തുടരും. അതേസമയം, സന്ദര്‍ശകര്‍ക്ക് ടെര്‍മിനലുകള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം ചൊവ്വാഴ്ച രാവിലെ ആറ്മണിമുതല്‍ തുടരും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് കൊച്ചി വിമാനത്താവളം ആക്രമിക്കുമെന്ന ഫോണ്‍സന്ദേശം വന്നത്. വിമാനത്താവളത്തിന്റെ എയര്‍ട്രാഫിക് കണ്ട്രോള്റൂമിലുള്ള ഫോണിലായിരുന്നു സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായരുടെ അധ്യക്ഷതയില്‍ സുരക്ഷാ റിവ്യൂ യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയുമുണ്ടായി. ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിമുതല്‍ സന്ദര്‍ശകര്‍ക്ക് ടെര്‍മിനലിനുള്ളിലും വ്യൂവേഴ്സ് ഗ്യാലറിയിലും പ്രവേശിക്കാനുള്ള പാസുകള്‍ ചൊവ്വാഴ്ച രാവിലെ ആറ് മണിമുതല്‍ വിതരണം ചെയ്യാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: