തിരുവനന്തപുരം: പക്ഷിപ്പനി നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചു. ഈ തുക ഉടന്‍ തന്നെ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും.
പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്കുന്ന നഷ്ടപരിഹാരം ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
രണ്ട് മാസം വരെ പ്രായമുള്ള താറാവിന് 150 രൂപ വീതവും രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവയ്ക്ക് 200 രൂപയുമാണ് നല്‍കുക.
നേരത്തെ ഇത് യഥാക്രമം 75ഉം 150 രൂപയുമായാണ് തീരുമാനിച്ചിരുന്നത്.
പക്ഷിപ്പനി പ്രതിരോധിക്കുന്നവര്ക്കുള്ള മരുന്നുകള്‍ രാജസ്ഥാനില്‍ നിന്ന് എത്തിക്കും. അടിയന്തരമായി മുപ്പതിനായിരം ഗുളികകള്‍ കൊണ്ടുവരാനാണ് തീരുമാനം. ചത്ത താറാവുകളെ കത്തിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: