എരുമേലി: കടകളില്‍ വില്‍ക്കുന്നതിനായി കാറില്‍ കടത്താന്‍ ശ്രമിച്ച ആയിരങ്ങള്‍ വിലമതിക്കുന്ന ഹാന്‍സ് പോലീസ് സംഘം സാഹസികമായി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കല്ലുപ്പാറ പരിയാരം സ്വദേശി പാലമണ്ണില് അനില്‍കുമാര്‍ (45), അനിലിന്റെ ഭാര്യ സുമ (42) എന്നിവരെ കയ്യോടെയും ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വായ്പൂരില്‍ ഹാന്‍സ് ഹോള്‍സെയില്‍ കച്ചവടം നടത്തുന്ന കടയുടമ കൂടിയായ മല്ലപ്പള്ളി അറയ്ക്കല്‍ വീട്ടില്‍ സഖറിയയുടെ മകന് സന്തോഷ് (45)നെയുമാണ് പോലീസ് പിടികൂടിയത്.
30 കവര്‍ വീതമുള്ള 100 പാക്കറ്റ് ഹാന്‍സ് രണ്ടു ചാക്കിലായി കാറിന്റെ പിന്‍ഭാഗത്തു നിന്നും (3,000 കവര്‍), തുടര്‍ന്നു നടന്ന പരിശോധനയില്‍ സന്തോഷിന്റെ വായ്പൂരുള്ള കടയില്‍ നിന്നും രണ്ടായിരം കവറുമാണ് പോലീസ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ മല്ലപ്പള്ളിയില്‍ നിന്നും എരുമേലിയിലെത്തിയ സംഘത്തിന്റെ കാര്‍ കുറുവാമൂഴിയില്‍ വച്ച് പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നല്‍കിയവിവരങ്ങളനുസരിച്ച് കുറുവാമൂഴിയിലും മുണ്ടക്കയത്തും കാര്‍ തടഞ്ഞെങ്കിലും കാര്‍ നിര്‍ത്താതെ പോയി.
ഇതിനിടെ കൂടുതല്‍ പോലീസെത്തി കാഞ്ഞിരപ്പള്ളി പൂതക്കുഴിക്കു സമീപം ഡിവൈഎസ്പി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ രാത്രി 12 മണിയോടെ കാര്‍ സാഹസികമായി പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരെയും പിടികൂടിയ പോലീസ് സംഘം ഹാന്‍സ് കൊണ്ടുവന്നതുസംബന്ധിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കടയുടമയെക്കുറിച്ചുള്ള വിവരം അറിയുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ ചില കടകളില്‍ ഹോള്‍ സെയിലായി കൊടുക്കാന്‍ കൊണ്ടുവന്നതാണ് ഹാന്‍സ്.
രണ്ടുമാസം മുമ്പ് വായ്പൂരിലുള്ള സന്തോഷിന്റെ കടയില്‍ നിന്നും 2,000 കവര്‍ ഹാന്‍സ് തിരുവല്ല പോലീസും കണ്ടെടുത്തിരുന്നു. ഹാന്‍സ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് എരുമേലിയിലെ കടകളേക്കുറിച്ചും മല്ലപ്പള്ളിയിലെ കച്ചവടക്കാരെക്കുറിച്ചും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എസ്ഐമാരുടെയും മണിമല സിഐ എം.എ. അബ്ദുള്‍ റഹീമി ന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഹാന്‍സ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. ഹാന്‍സ് വേട്ടയില്‍ അറസ്റ്റിലായ മൂന്നുേപേരെയും പോലീസ് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: