Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; തിരിച്ചടിക്കാന്‍ ഗോവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 08:58 pm IST
inSports

മഡ്ഗാവ്: വിജയപരമ്പര തുടരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളിക്കളത്തില്‍. ഇന്നത്തെ പോരാട്ടത്തില്‍ ഗോവ എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനെ അവരുടെ നാട്ടില്‍ വെച്ചും കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ കൊച്ചിയില്‍ വച്ചും കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നത്തെ എവേ പോരാട്ടത്തില്‍ ഗോവ എഫ്‌സിക്കെതിരെ ഇറങ്ങുന്നത്.

ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയം ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിജയമായിരുന്നു ഇത്.

അത്‌ലറ്റികോക്കെതിരായ പോരാട്ടത്തില്‍ കളത്തിലിറങ്ങിയ 4-3-3 ശൈലിയില്‍ തന്നെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്നും കളത്തിലിറങ്ങുക. കൊല്‍ക്കത്തക്കെതിരായ കളിയിലെന്നപോലെ ഇന്നും ആദ്യ ഇലവനില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ പെഡ്രോ ഗുസ്മാവോ ഇടംപിടിക്കാനാണ് സാധ്യത. ഈ മത്സരത്തില്‍ ഗുസ്മാവോയെ ആദ്യ ഇലവനില്‍ ഇറക്കിയതാണ് കളി ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായത്.

സാംബാനൃത്തച്ചുവടുകളോടെ എതിര്‍ പ്രതിരോധത്തെ കബൡച്ച് കുതിച്ച ഗുസ്മാവോ ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത് മത്സരത്തിലെ താരമായി മാറുകയും ചെയ്തിരുന്നു. ഇന്നും ഹ്യൂമിനൊപ്പം ഗുസ്മാവോ കളത്തിലിറങ്ങിയാല്‍ ഗോവ എഫ്‌സി പ്രതിരോധനിരക്ക് ഇവരെ പിടിച്ചുകെട്ടാന്‍ ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഉറപ്പാണ്.

പരാജയമറിയാത്ത അഞ്ച് കളികള്‍ പിന്നിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയവും രണ്ട് സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. പത്ത് കളികളില്‍ നിന്ന് 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഗോവ എഫ്‌സിയാകട്ടെ അത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തും. ഇന്നത്തെ കളിയില്‍ വിജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയരുകയും ചെയ്യാം.

ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യ-പ്രതിരോധനിര ശക്തമാണ്. കഴിഞ്ഞ ഒമ്പത് കളികളിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച 21 കാരനായ സന്ദേശ് ജിംഗാനൊപ്പം കോളിന്‍ ഫാല്‍വെ, റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, സൗമിക് ഡേ, ഗുര്‍വിന്ദര്‍ സിംഗ് തുടങ്ങിയവര്‍ അദ്ധ്വാനിച്ച് കളിക്കുന്നവരാണ്. വിംഗുകളില്‍ക്കൂടി അതിവേഗ പ്രത്യാക്രമണത്തിലും സന്ദേശ് ജിംഗാന്‍ മികവു കാണിക്കുന്നുണ്ട്. മധ്യനിരയെക്കുറിച്ചും ബ്ലാസ്‌റ്റേഴ്‌സിന് ഭയക്കാനില്ല.

മധ്യനിരയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ സൂപ്പര്‍ ഫോമിലാണ്. മാത്രമല്ല പിന്നോട്ടിറങ്ങി പന്ത് പിടിച്ചെടുത്ത് അതിവേഗത്തില്‍ എതിര്‍ ബോക്‌സിലേക്ക് കുതിക്കുന്നതിലും അപാരമായ മികവാണ് പിയേഴ്‌സണ്‍ പുലര്‍ത്തുന്നത്. പിയേഴ്‌സണൊപ്പം ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ ചോപ്രയും അവസരത്തിനൊത്തുയര്‍ന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അകലെയാകില്ല.

അതേസമയം ബ്രസീലിയന്‍ ഇതിഹാസം സീക്കോയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങുന്ന ഗോവ എഫ്‌സി സ്വന്തം മൈതാനത്ത് പൂനെ സിറ്റി എഫ്‌സിയെ 2-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ്. അതിന് മുന്‍പ് മുംബൈ സിറ്റി എഫ്‌സിയോട് എവേ മത്സരത്തില്‍ ഗോള്‍രഹിത സമനില പാലിച്ചെങ്കിലും നവംബര്‍ 13ന് ദല്‍ഹിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ക്കാനും സീക്കോയുടെ ഗോവ എഫ്‌സിക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിനോട് എവേ മത്സരത്തിലേറ്റ പരാജയത്തിന് പകരം വീട്ടുക എന്നലക്ഷ്യം കൂടി ഗോവക്കുണ്ട്.

റോബര്‍ട്ട് പിറസ്, ആന്‍ഡ്രെ സാന്റോസ്, ഒസ്‌ബെ, മിറോസ്ലാവ് സ്ലെപിക, എന്നിവരായിരിക്കും മധ്യ-മുന്നേറ്റ നിരയില്‍ ഗോവക്കായി അണിനിരക്കുക. പ്രതിരോധത്തില്‍ ബ്രൂണോ പിനേരിയോ, ഗ്രിഗോറി അര്‍നോലിന്‍, ആന്ദ്രെ സാന്റോസ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ ദേബബ്രത റോയിയും നാരായണ്‍ദാസും ഇറങ്ങാനാണ് സാധ്യത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.