ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൡന്റെ അഞ്ചാംഘട്ട ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്നും നാളെയും നടക്കും. ഇന്ന് ഗ്രൂപ്പ് ഇ മുതല്‍ എച്ച് വരെയുള്ള പോരാട്ടമാണ് നടക്കുന്നത്.
ഇന്നത്തെ പ്രധാന പോരാട്ടങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ബാഴ്സലോണയും കരുത്തരായ പിഎസ്ജിയും എഫ്സി പോര്‍ട്ടോയും ഉള്‍പ്പെടെയുള്ള വമ്പന്മാര് നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിക്കാനാണ് ഇറങ്ങുന്നത്.
ഗ്രൂപ്പ് ഇയില്‍ സൂപ്പര്‍ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ലണ്ടനിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരിടാനിറങ്ങുന്നത് കരുത്തരും ജര്‍മ്മന്‍ ചാമ്പ്യന്മാരുമായ ബയേണ മ്യൂണിക്ക്. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന കളിയില്‍ ബയേണ്‍ 1-0ന് സിറ്റിയെ കീഴടക്കിയിരുന്നു. ഇന്നത്തെ കളിയില്‍ ഒരു സമനില മാത്രം മതി ബയേണിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍. അതേസമയം സിറ്റിക്ക് ഇന്നത്തേതുള്‍പ്പെടെ ബാക്കിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രംപോരാ, മറ്റ് ടീമുകളുടെ മത്സരഫലത്തെയും ആശ്രയിച്ചാല്‍ മാത്രമേ നോക്കൗട്ട് റൗണ്ടിലെത്താന്‍ നേരിയ സാധ്യതയുള്ളൂ. നിലവില്‍ നാല്കളികളില് നിന്ന് രണ്ട് പോയിന്റ് മാത്രം നേടി ഗ്രൂപ്പില്‍ ഏറ്റവും പിന്നിലാണ് സിറ്റി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സിഎസ്കെ മോസ്കോ റോമയുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് എഫില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ നോക്കൗട്ട് റൗണ്ട് നേരത്തെ തന്നെ ഉറപ്പിച്ചാണ് പിഎസ്ജിയും ബാഴ്സയും ഇറങ്ങുന്നത്. 10 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിക്ക് ഇന്ന് അയാക്സും 9 പോയിന്റുമായി രണ്ടാമതുള്ള ബാഴ്സലോണക്ക് അപോയല്‍ നിക്കുമാണ് എതിരാളികള്‍.
ഗ്രൂപ്പ് ജിയില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിക്ക് എതിരാളികള്‍ ഷാല്‍ക്കെയാണ്. നാല് കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള ചെല്‍സിക്ക് ഇന്ന് വിജയിച്ചാല്‍ നോക്കൗട്ട് ഉറപ്പിക്കാം. അതേസമയം അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഷാല്‍ക്കെക്കും നോക്കൗട്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ചെല്‍സിക്കെതിരെ വിജയം അനിവാര്യമാണ്. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ എന്‍കെ മാരിബോറുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് എച്ചില് എഫ്സി പോര്‍ട്ടോ നേരത്തെ തന്നെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്. നാല്കളികളില് നിന്ന് 10 പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്നത്തെ പോരാട്ടത്തില്‍ പോര്‍ട്ടോയെ വെല്ലുവിളിക്കുന്നത് ബെയ്റ്റ് ബോറാണ്. മറ്റൊരു മത്സരത്തില്‍ എട്ട്പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഷക്തര്‍ ഗ്രൂപ്പിലെ ഏറ്റവും അവസാന സ്ഥാനക്കാരായ അത്ലറ്റിക് ബില്ബാവോയുമായും ഏറ്റുമുട്ടും.
















