സൃഷ്ടി ഒന്നിന്റെയും നിര്‍മ്മിതിയല്ല. സാമ്യാവസ്ഥ വീണ്ടെടുക്കാനുള്ള പ്രയത്‌നമാണ്; ഒരു പാത്രം വെള്ളത്തിനടിയിലേക്കു കുറെ പൊങ്ങുതടിക്കഷണങ്ങള്‍ താഴ്‌ത്തിയാല്‍, അവ ഒന്നിച്ചോ ഒറ്റയ്‌ക്കോ മുകളിലെത്താന്‍ കുതിക്കുന്നതുപോലെയാണത്.
ജീവിതം ദോഷയുക്തമാണ്, അങ്ങനെയായിരിക്കണം താനും. അല്പമൊരു ദോഷമാണ് ജീവിതത്തിന്റെ മൂലം. ലോകത്തില്‍ കാണുന്ന അല്പസ്വല്പം കുസൃതി വളരെ നല്ലതാണ്.;
കാരണം, സാമ്യാവസ്ഥ വീണ്ടുകിട്ടിയാല്‍, ലോകം ഒടുങ്ങും, എന്തെന്നാല്‍, സമത്വവും നാശവും ഒന്നാണ്. ഈ ലോകം മറയുമ്പോള്‍, അതോടൊപ്പം നന്മതിന്മകളും പോകും; എന്നാല്‍ നമുക്ക് ഈ ലോകത്തെ അതിക്രമിക്കാന്‍ കഴിയുമ്പോള്‍, നാം നന്മതിന്മകളില്‍നിന്നു മുക്തരായി ആനന്ദമനുഭവിക്കുന്നു.
















