Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 649-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 08:49 pm IST
in Samskriti

വസിഷ്ഠന്‍ പറഞ്ഞു: ‘ഞാന്‍ കര്‍ത്താവോ, കര്‍മ്മമോ കര്‍മ്മത്തിനുള്ള സാമഗ്രിയോ ഒന്നുമല്ലെന്ന നേരറിവുള്ളപ്പോള്‍ ഞാന്‍ ശുദ്ധമായ ബോധം മാത്രമാണെന്നും ലോകം നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്തതാണെന്നും ഉള്ള തിരിച്ചറിവുണ്ടാകുന്നതിനെയാണ് ആത്മാവബോധം എന്ന് പറയുന്നത്. ലോകം എന്താണോ അതായിട്ടല്ല കാണപ്പെടുന്നത്.  ലോകത്തെ അതിന്റെ സത്തായ രീതിയില്‍, അത് പരമസത്തതന്നെയാണെന്ന് കാട്ടിത്തരുന്നത് ആത്മജ്ഞാനമാണ്.

ഒന്നിലേറെ അവയവങ്ങള്‍ ഉള്ള ജീവിയ്‌ക്ക് എന്നപോലെ ബ്രഹ്മം എണ്ണമറ്റ ജീവനുകള്‍ ആകുന്ന അവയവങ്ങള്‍ ഉള്ള ഒരു സമഷ്ടിസത്തയാണ്. വസ്തുവിഷയം എന്നത് വെറുമൊരു കാഴ്‌ച്ചമാത്രം. ബോധം ഉപാധികളില്ലാത്ത അനന്തമായ വിഹായസ്സാണ്. എന്നാലിവയെ വേറിട്ട കാര്യങ്ങളായി അന്വേഷിക്കുന്നത് വൃഥാവിലാണ്.

അനന്തത്തില്‍ അനന്തമായ ആശയങ്ങളും ധാരണകളും ഉണ്ട്. ഈ ധാരണകളാണ് അജ്ഞാനം. ഇവയല്ലാതെ മറ്റു അവിദ്യകള്‍ ഇല്ല. ജീവന്‍ സ്വപ്‌നാവസ്ഥയില്‍ നിന്നും ജാഗ്രദവസ്ഥയിലേയ്‌ക്കും തിരിച്ചും മാറിപ്പൊയ്‌ക്കൊണ്ടിരിക്കും. എന്നാല്‍ ജാഗ്രദിലും സുഷുപ്തിയിലും ബ്രഹ്മത്തിനു മാറ്റമില്ല.

സ്വപ്‌നത്തിലും ജാഗ്രദിലും പിറകിലുള്ള യാഥാര്‍ത്ഥ്യം ദീര്‍ഘസുഷുപ്തിഎന്ന അവസ്ഥയും, തുരീയമെന്ന നാലാമത്തെ അതീതാവസ്ഥയുമാണ്. വാസ്തവത്തില്‍ സ്വപ്‌നവും ജാഗ്രദും ഒന്നുതന്നെയാണ്. എല്ലാ അവസ്ഥകളെയും അറിയുന്ന അതീതതലമാണ് തുരീയം.

“പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ജാഗ്രദ്, സ്വപ്‌നം, സുഷുപ്തി അവസ്ഥകളെല്ലാം തുരീയം തന്നെ. കാരണം തുരീയത്തില്‍ അവിദ്യയില്ല. അതിനാല്‍ ഈ അവസ്ഥകളില്‍ ദ്വന്ദതയുണ്ടെന്നു തോന്നുന്നുവെങ്കിലും വാസ്തവത്തില്‍ എല്ലാം അദ്വൈതമായ എകാവസ്ഥതന്നെയാകുന്നു.”

ദ്വന്ദതയും അദ്വൈതവും കേവലം ബാലിശമായ വാദങ്ങളാണ്. പ്രബുദ്ധനതു കേള്‍ക്കുമ്പോള്‍ ചിരിവരും. എങ്കിലും ഇത്തരം വാദങ്ങള്‍ ഇല്ലെങ്കില്‍ അവിദ്യയുടെ കളങ്കം അജ്ഞാനിയില്‍നിന്നും തുടച്ചു നീക്കുക അസാദ്ധ്യം! പ്രിയ സുഹൃത്തുക്കളെ, ഇത്രയും നേരം ഞാന്‍ ഈ കാര്യങ്ങള്‍ വിസ്തരിച്ചു പ്രതിപാദിച്ചത് ഇക്കാരണത്താലാണ്. ജ്ഞാനികള്‍ എപ്പോഴും പരമസത്യത്തെക്കുറിച്ച് സംസാരിക്കുന്നത് മറ്റുള്ളവരെ പ്രബുദ്ധരാക്കാന്‍ വേണ്ടിയത്രേ.

അങ്ങിനെ നിരന്തരം പരംപൊരുളിനെപ്പറ്റി വിചിന്തനം ചെയ്ത്  അവരും ബുദ്ധിയോഗേന പരമാവസ്ഥയെ പുല്കുമല്ലോ. സ്വപരിശ്രമം കൂടാതെ പരംപൊരുളിനെ സാക്ഷാത്ക്കരിക്കുക അസാദ്ധ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഇക്കാര്യത്തെപ്പറ്റി സുദൃഢമായ അറിവുണ്ടാവാന്‍ ഞാന്‍ ഇക്കാര്യങ്ങള്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞുവെന്നേയുള്ളൂ. പലതരം ഉദാഹരണങ്ങളും ഞാന്‍ പറഞ്ഞു തന്നു.

സത്യത്തെ പലതവണ കേള്‍ക്കുമ്പോള്‍ മന്ദബുദ്ധിയായ അജ്ഞാനിക്കുപോലും അറിവുറയ്‌ക്കും. ഈ ഗ്രന്ഥം വായിച്ചിട്ടും ‘എനിക്കിതെല്ലാമറിയാം, ഇനിയൊന്നുമെനിക്ക് പഠിക്കാനും അറിയാനുമില്ല’ എന്ന് പറയുന്നവന്‍ വെറും മൂഢനാണ്. ഈ ഗ്രന്ഥം പഠിച്ചാല്‍ കിട്ടുന്ന അറിവിന് സമമായി മറ്റൊരു ഗ്രന്ഥവും അറിവ് പകര്‍ന്നു തരികയില്ല. ഈ ഗ്രന്ഥത്തിന്റെ പഠനം കൊണ്ട്  ജ്ഞാനപരിപൂര്‍ണ്ണതയും കര്‍മ്മകുശലതയും സാധകനു ലഭിക്കുന്നു എന്നറിയുക..

നോട്ട്: ഭഗവദ്ഗീതയിലെ ശ്ലോകങ്ങളോടു സമാനമാണ് ഈ വരികള്‍, എന്നാല്‍ രണ്ടാമത്തെ വരിയില്‍ വ്യക്തമായ വ്യത്യാസം കാണാം. സാധകന്‍ തയാറാകുമ്പോള്‍ പ്രബുദ്ധത താനേ വന്നു ചേരുന്നു എന്നൊരു ധ്വനി ഇതിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു
Cricket

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

പുതിയ വാര്‍ത്തകള്‍

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.