രാജ്കോട്ട്: കുച്ച് ബിഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരായ ചതുര്‍ദ്ദിന മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. സൗരാഷ്ട്രയെ 81 റണ്‍സിന് ഒന്നാം ഇന്നിംഗ്സില്‍ എറിഞ്ഞിട്ട കേരളം ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. 28 റണ്‍സുമായി സല്മാന് നിസാറും 14 റണ്‍സുമായി വിഷ്ണു രാജുമാണ് ക്രീസില്‍. നേരത്തെ 28 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫാനൂസിന്റെ തകപ്പന്‍ ബൗളിംഗാണ് സൗരാഷ്ട്രയെ 81 റണ്‍സിലൊതുക്കിയത്. ഫാനൂസിന് പുറമെ സിജോമോന്‍ ജോസഫും അക്ഷയ് കെ.സിയും രണ്ട് വിക്കറ്റുകളും വീഴ്ത്തി.
















