Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 648-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 07:09 pm IST
in Samskriti

രാമന്‍ ചോദിച്ചു: അജ്ഞാനം നീങ്ങണമെങ്കില്‍ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കണമല്ലോ. ഇന്ദ്രിയനിയന്ത്രണം എങ്ങിനെ കൈവരിക്കാമെന്ന് ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: സ്വപ്രയത്‌നത്താല്‍ എങ്ങിനെയാണൊരുവന് ഇന്ദ്രിയനിയന്ത്രണം സാധിക്കുക എന്ന് ഞാനിനി പറഞ്ഞു തരാം.

വ്യക്തിയുടെ ആത്മാവ് അനന്തബോധം തന്നെയാണ്. അതിന്റെ സ്വയാവബോധം നിമിത്തം അത് വ്യതിരിക്തമായ ജീവനായി അറിയപ്പെടുന്നു എന്ന് മാത്രം.

ആ ജീവന്‍ എന്ത് ചിന്തിക്കുന്നുവോ അത് ക്ഷണത്തില്‍ സാധിതമാവുന്നു. അതിനാല്‍ ആത്മനിയന്ത്രണം അല്ലെങ്കില്‍ ഇന്ദ്രിയനിയന്ത്രണം സ്വയാവബോധത്തെ കേന്ദ്രീകരിച്ചാണ് നേടേണ്ടത്.

“ചിത്തമാണ് ഇന്ദ്രിയങ്ങളാകുന്ന സായുധസേനയുടെ പടത്തലവന്‍. അതിനാല്‍ മനസ്സിനെ നിയന്ത്രിച്ചാല്‍ ഇന്ദ്രിയങ്ങളും നിയന്ത്രണത്തിലാവും. ഒരുവന്റെ കാലുകളില്‍ തോല്‍ച്ചെരിപ്പുണ്ടെങ്കില്‍ ലോകം മുഴുവന്‍ തോലുകൊണ്ടു പൊതിഞ്ഞതിനു സമമാണല്ലോ!”

ഒരുവന്റെ സ്വയാവബോധം ഹൃദയത്തിലേയ്‌ക്കുയര്‍ത്തി ശുദ്ധബോധത്തില്‍ ഉറപ്പിച്ചാല്‍ മനസ്സ് സ്വാഭാവികമായും അയത്‌നലളിതമായി പ്രശാന്തിയടയും. തപശ്ചര്യകളോ തീര്‍ത്ഥാടനങ്ങളോ യാഗകര്‍മ്മങ്ങളോ ഒന്നും ഇതിനുതകുകയില്ല. സ്വയാവബോധം അനുഭവത്തെപ്പറ്റി അറിയുമ്പോള്‍ ആ അനുഭവം ജീവനില്‍ വാസനയായി രേഖപ്പെടുകയില്ല. ഉണ്ടായ ഉടനെതന്നെ ക്ഷണത്തില്‍ മറക്കപ്പെടുന്നതുപോലെയാണത്.

ഇതിനായുള്ള സാധനകള്‍പോലും ഒരുവനെ പരമമായ ആത്മജ്ഞാനത്തിന്റെ പാതയിലേയ്‌ക്ക് നയിക്കുന്നു. ഉചിതമായ സ്വപ്രയത്‌നത്തിന്റെ ഫലമായുണ്ടാവുന്ന സമുചിതഫലങ്ങളില്‍ സംപ്രീതനായിരിക്കുക. അവനവന്റെ കര്‍മ്മങ്ങള്‍ വേണ്ടതുപോലെ ചെയ്യുകയും അതിന്റെ ഫലങ്ങളില്‍ സംപ്രീതിയോടെയിരിക്കുകയും അവനവന്റേതല്ലാത്ത കര്‍മ്മങ്ങളെ ത്യജിക്കുകയും ചെയ്യുന്നവന്‍ ആത്മനിയന്ത്രണം വന്നവനാണ്.

തന്നില്‍ നിന്നും ബാഹ്യമായ സംഭവങ്ങളിലും കാഴ്ചകളിലും താല്‍പ്പര്യമേതുംകൂടാതെ ആരുടെ മനസ്സാണോ തന്നിലേയ്‌ക്ക് ഉന്മുഖമായി ആത്മനിരീക്ഷണത്തില്‍ ആമഗ്‌നമായിരിക്കുന്നത് അയാള്‍ പ്രശാന്തിയനുഭവിക്കുന്നു. അങ്ങനെ സ്വയം തന്നില്‍ത്തന്നെ കേന്ദ്രീകരിക്കുമ്പോള്‍ മനസ്സിലെ അശാന്തികള്‍ എങ്ങോ പോയി മറയുന്നു. ഉള്ളില്‍ വിവേകവിജ്ഞാനങ്ങള്‍ വന്നണയുന്നു. വിവേകിയുടെ മനസ്സിന് ഇന്ദ്രിയങ്ങളെ വെല്ലുകയെന്നത് വിഷമമുള്ള കാര്യമല്ല. വാസനകളോ മനോപാധികളോ അയാളെ ശല്യപ്പെടുത്തുന്നില്ല. അയാള്‍ ലോകത്തെ യഥാതഥമായി കാണുന്നു.

അപ്പോള്‍ ലോകമെന്ന വിഭ്രാന്തമായ മായക്കഴ്ചയ്‌ക്ക് അവസാനമായി. ആകുലതകള്‍ക്ക് വിരാമമായി. വാചാമഗോചരവും പ്രതീതികള്‍ക്ക് വശപ്പെടാനാവാത്തതുമായ ശുദ്ധമായ ബോധം തന്നെയാണ് ലോകമായി കാണപ്പെടുന്നതെന്ന് അറിവുറച്ച ഒരുവന് എവിടെയാണ് ബന്ധനം? എവിടെയാണ് മോക്ഷം?

ഉണങ്ങിയ ജലത്തിന് ഒഴുകാനാവില്ല. ആഹേതുകമായ അനുഭവത്തിനു മാനസീകമായ വികല്‍പ്പങ്ങള്‍ ഉണ്ടാക്കുക എന്നത് അസാദ്ധ്യം. അനന്ത വിഹായസ്സില്‍ ‘ഞാന്‍’, ‘നീ’, മുതലായ നാമരൂപഭാവങ്ങളെ പ്രകടമാക്കുന്ന പ്രതിഭാസമാണ് വൈവിദ്ധ്യതകളെ വിക്ഷേപിക്കുന്ന അനുഭവങ്ങള്‍. ശരിയായ അറിവിന്റെ നിറവില്‍ അവയ്‌ക്ക് വാസനകളെ ഉണ്ടാക്കാന്‍ സാധിക്കുകയില്ല. എല്ലാടവും നിറഞ്ഞുവിളങ്ങുന്നത് അനന്തബോധം മാത്രം. ബോധമല്ലാതെ മറ്റൊന്നും ഇല്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.