പാലക്കാട്: അയല്‍കൂട്ട ലിങ്കേജ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന് സി.ഡി.എസ്സ് തലത്തില്‍ അയല്‍കൂട്ട ലിങ്കേജ് ക്യാമ്പയിന് നടത്തുന്നു. ജില്ലയില്‍ 100 ശതമാനം അയല്‍കൂട്ടങ്ങള്‍ക്കും അര്‍ഹമായ ലോണ്‍ എന്‍.ആര്.എല്‍.എം ഇന്ററസ്റ്റ് സബ്വെന്‍ഷന്‍ സ്കീമില്‍ ഉള്പെടുത്തികൊണ്ടാണ് നല്‍കുന്നത്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ 6 വരെ 76 സി.ഡി.എസ്സുകള്‍ക്കാണ് ക്യാമ്പയിന് നടത്തുന്നത്.
ഓരോ സി.ഡി.എസ്സ്ലേയും ക്യാമ്പയിന് തിയ്യതി, സി.ഡി. എസ്സ് എന്ന ക്രമത്തില്‍: നവംബര്‍ 24 ന് ആനക്കര,കൊപ്പം,പരുതൂര്‍, കൊഴിഞ്ഞാമ്പാറ,പെരുമാട്ടി,കൊടുവായൂര്‍,മുതലമട, പുതുനഗരം ; 25 ന് കപ്പൂര്‍,പട്ടിത്തറ,വിളയൂര്‍, കുലുക്കല്ലൂര്‍,നല്ലേപ്പിള്ളി, വടവന്നൂര്‍ ; 26 ന് നാഗലശ്ശേരി,തിരുമിറ്റക്കോട്, തൃത്താല,കുലുക്കല്ലൂര്‍, തൃക്കടീരി ; 28 ന് മുതുതല,അനങ്ങനടി,ചളവറ, കരിമ്പുഴ,പൂക്കോട്ടുക്കാവ്,വെള്ളിനേഴി, അയിലൂര്‍,പുതുപ്പരിയാരം,കൊടുമ്പ്, ഷൊര്‍ണ്ണൂര്‍ നഗരസഭ ; 29 ന് നെല്ലായ, വല്ലപ്പുഴ, മരുതറോഡ്, പുതുശ്ശേരി, നെന്മാറ ; ഡിസംബര്‍ ഒന്നിന് അലനല്ലൂര്‍,കരിമ്പ,കോട്ടോപ്പാടം, തച്ചനാട്ടുകര,കേരളശ്ശേരി, കോങ്ങാട്, മണ്ണൂര്‍, പിരായിരി, പാലക്കാട് നോര്‍ത്ത് ; 03 ന് കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, തെങ്കര, പിരായിരി, മങ്കര, പറളി ; 04 ന് കാവശ്ശേരി, തരൂര്‍, വടകരപതി ; 05 ന് കുഴല്‍മന്ദം, മാത്തൂര്‍, കണ്ണാടി, കിഴക്കഞ്ചേരി,കണ്ണമ്പ്ര, പെരുവെമ്പ്, പട്ടഞ്ചേരി, ചിറ്റൂര്‍ നഗരസഭ, കൊല്ലങ്കോട് ; 06 ന് ഓങ്ങല്ലൂര്‍,മുതുതല, അമ്പലപ്പാറ,വാണിയംകുളം, ഒറ്റപ്പാലംനഗരസഭ,ചെര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം,കാരാകുറുശ്ശി, അകത്തേത്തറ, മലമ്പുഴ.
ലിങ്കേജ് ലോണിന് അര്‍ഹതയുള്ള മുഴുവന്‍ അയല്‍കൂട്ടങ്ങള്‍ക്കും ഈ തിയ്യതികളില്‍ ലോണ്‍ ലഭിക്കുന്നതായിരിക്കും. പ്രസ്തുത തിയ്യതികളില്‍ ബാങ്കിന്റെ ഉദ്യോഗസ്ഥര്‍ സി.ഡി.എസ്സില്‍ എത്തുകയും അയല്‍കൂട്ടങ്ങളില്‍ നിന്നും നേരിട്ട് ലോണ്‍ അപേക്ഷ വാങ്ങുകയും അവിടെ വച്ച് തന്നെ ലോണ്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്. സമൂഹത്തിലെ താഴെക്കിടയിലുള്ള അയല്‍കൂട്ട പ്രവര്‍ത്തകര്‍ക്ക് ബാങ്കിംഗ് പ്രവര്‍ത്തനം അവരുടെ അടുത്തേക്ക് വരുന്ന രീതിയിലാണ് ക്യാമ്പയിന് വിഭാവനം ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള എല്ലാ അയല്‍കൂട്ടങ്ങള്‍ക്കും 3 ലക്ഷം രൂപ വരെ 4 ശതമാനം പലിശ നിരക്കില്‍ ലോണ്‍ ലഭിക്കുന്നതാണ്. അതാത് പഞ്ചായത്തിലുള്ള കുടുംബശ്രീ സി.ഡി.എസ്സുമായി ബന്ധപ്പെടേണ്ടതാണ്. ജില്ലാ മിഷന് ഫോണ്‍ : 8281771488, 8281771490
പ്രതികരിക്കാൻ ഇവിടെ എഴുതുക: