ഇസ്ലാമാബാദ്: നേപ്പാളിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് മുക്കി ഇന്ത്യ സാഫ് വനിതാ ഫുട്ബോളില്‍ കിരീടം ചൂടി.ഏകപക്ഷീയമായ കലാശക്കളിയില്‍ ഇന്ത്യയ്ക്കുവേണ്ടി നന്ഗോം ബാലാ ദേവി നാലു ഗോളുകള്‍ നേടി.
ഇതു മൂന്നാം തവണയാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ ദക്ഷിണേഷ്യന്‍ ചാമ്പ്യന്മാരാകുന്നത്. 2010ല്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചതു മുതല്‍ ഒരിക്കല്‍പ്പോ ലും ഇന്ത്യയെ വെല്ലുവിളിക്കാന്‍ പ്രതിയോഗികള്ക്കായിട്ടില്ല.
















