Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹോളണ്ടിന് തകര്‍പ്പന്‍ വിജയം; ഇറ്റലിക്ക് സമനിലക്കുരുക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 09:48 pm IST
inSports

ആംസ്റ്റര്‍ഡാം: തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം ഡച്ച് പോരാളികളുടെ തകര്‍പ്പന്‍ കുതിപ്പ്. ഇന്നലെ യൂറോ 2016 യോഗ്യതാ റൗണ്ടിലാണ് ആറ് ഗോള്‍ വിജയവുമായി ഹോളണ്ട് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ ലാത്‌വിയയാണ് ഹോളണ്ട് തേരോട്ടത്തില്‍ നിലംപരിശായത്. അതേസമയം ഇറ്റലി ക്രൊയേഷ്യയുമായി സമനില വഴങ്ങി. കളി ക്രൊയേഷ്യന്‍ ആരാധകരുടെ അതിക്രമത്തെ തുടര്‍ന്ന് കളി രണ്ടു തവണ തടസ്സപ്പെടുകയും ചെയ്തു.

ഗ്രൂപ്പ് എയില്‍ ലാത്‌വിയക്കെതിരെ നടന്നപോരാട്ടത്തില്‍ ഡച്ച് പോരാളികളുടെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു പ്രകടമായത്. ആര്യന്‍ റോബന്റെയും യാന്‍ ക്ലാസ് ഹണ്ട്‌ലറുടെയും ഇരട്ടഗോളുകളാണ് ഹോളണ്ടിന് കളിയില്‍ മിന്നുന്ന വിജയം സമ്മാനിച്ചത്. യോഗ്യതാ റൗണ്ടില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹോളണ്ട് രണ്ടാം വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച സൗഹൃദ മത്സരത്തില്‍ മെക്‌സിക്കോയോടും കഴിഞ്ഞ മാസം നടന്ന യോഗ്യതാ റൗണ്ടില്‍ ഐസ്‌ലന്റിനോടും പരാജയപ്പെട്ട ഹോളണ്ടിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ആംസ്റ്റര്‍ഡാം അരീന സാക്ഷ്യം ഹിച്ചത്.

ആറാം മിനിറ്റില്‍ സൂപ്പര്‍താരം റോബിന്‍ വാന്‍ പെഴ്‌സിയാണ് ഡച്ച് ഗോള്‍മഴക്ക് തുടക്കമിട്ടത്. പിന്നീട് 35, 82 മിനിറ്റുകളില്‍ ആര്യന്‍ റോബനും 42, 89 മിനിറ്റുകളില്‍ ക്ലാസ് ഹണ്ട്‌ലറും 78-ാം മിനിറ്റില്‍ ജെഫ്രി ബുര്‍മയും ഹോളണ്ടിനായി ഗോളുകള്‍ നേടി. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്ക് തുടര്‍ച്ചയായ മൂന്നാം വിജയം നേടി. ഐസ്‌ലന്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവര്‍ കീഴടക്കി. മറ്റൊരു മത്സരത്തില്‍ തുര്‍ക്കി 3-1ന് കസാക്കിസ്ഥാനെയും കീഴടക്കി. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായ ഗ്രൂപ്പില്‍ 12 പോയിന്റുമായി ചെക്ക് റിപ്പബ്ലിക്ക് ഒന്നാമതാണ്. 9 പോയിന്റുള്ള ഐസ്‌ലന്റ് രണ്ടും 6 പോയിന്റുമായി ഹോളണ്ട് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ ഇസ്രയേലും സൈപ്രസും മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയം സമനിലകൊണ്ട് തൃപ്തരായി. ഇസ്രയേല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബോസ്‌നിയ-ഹെര്‍സഗോവിനയെയും സൈപ്രസ് 5-0ന് അന്‍ഡോറയെയും കീഴടക്കി. വെയ്ല്‍സാണ് കരുത്തരായ ബല്‍ജിയത്തെ ഗോള്‍രഹിത സമനിയില്‍ തളച്ചത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിന്റുമായി ഇസ്രയേലാണ് ഗ്രൂപ്പില്‍ മുന്നില്‍. നാല് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള വെയ്ല്‍സ് 6 പോയിന്റുള്ള സൈപ്രസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഗ്രൂപ്പ് എച്ചില്‍ ഇറ്റലി-ക്രൊയേഷ്യ പോരാട്ടത്തിനിടെ സംഘര്‍ഷഭരിതമായ രംഗങ്ങള്‍ അരങ്ങേറി. ക്രൊയേഷ്യന്‍ ആരാധകര്‍ കളിക്കളത്തിലേക്ക് തീപ്പന്തങ്ങള്‍ എറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് തവണ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു. ഒടുവില്‍ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയശേഷമാണ് കളി നടന്നത്. മത്സരം ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയും ചെയ്തു. ഇറ്റലിക്ക് വേണ്ടി അന്റോണിയോ കാന്‍ഡ്രിവയും ക്രൊയേഷ്യക്ക് വേണ്ടി ഇവാന്‍ പെരിസിച്ചും ഗോളുകള്‍ നേടി. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ നോര്‍വേ 1-0ന് അസര്‍ബെയ്ജാനെ പരാജയപ്പെടുത്തിയപ്പോള്‍ ബള്‍ഗേറിയ-മാള്‍ട്ട പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ക്രൊയേഷ്യയും ഇറ്റലിയുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.