എല്ലാം ഭഗവാനില്‍ സ്ഥിതിചെയ്യുന്നു എന്ന ബോധമാണ് ആത്മസാക്ഷാത്കാരം. ആ സമയത്ത് വിഭ്രമമോ ശോകമോ ഇല്ല. എല്ലാം അദ്ഭുതകരമായി ഇണങ്ങിച്ചേര്‍ന്നിരിക്കും.
ഈ പ്രപഞ്ചം പൂര്‍ണമായും നാനാത്വത്തിലെ ഏകത്വത്തിന്റെ ആവിഷ്‌കരണമായി കാണപ്പെടും. ഈ വിതാനത്തില്‍ സര്‍വ്വതും ആനന്ദമയവും ജ്ഞാനപൂര്‍ണവും അനശ്വരവുമാണ്. ഇതാണ് ബ്രഹ്മസാക്ഷാത്കാരത്തിന്റെ വിതാനം.
സാക്ഷാത്കൃതാവസ്ഥയില്‍ ചേതനങ്ങളില്‍ മാത്രമല്ല അചേതനങ്ങളിലും ഭഗവാന്‍ നാരായണന്റെ സാന്നിദ്ധ്യം നമുക്കനുഭവപ്പെടുന്നു.
നമ്മുടെ അവബോധത്തിന് മൂടുപടമിടുന്ന അജ്ഞാനാന്ധകാരത്തെ ആധ്യാത്മികാചാര്യനില്‍നിന്നും പ്രസരിക്കുന്ന ജ്ഞാനമാകുന്ന കാരുണ്യം പ്രകാശനം ആട്ടിയോടിക്കുമ്പോള്‍ നമുക്ക് ആധ്യാത്മിക വീക്ഷണമുണ്ടാവുകയും അതോടെ എല്ലാ വസ്തുക്കളും ഭഗവാനുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതായി കാണാന്‍ കഴിയുകയും ചെയ്യുന്നു.
















