Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ല സബ്ട്രഷറി മാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:21 pm IST
inPathanamthitta

തിരുവല്ല: തിരുവല്ല സബ്ട്രഷറി റവന്യുടവറിലേക്ക് മാറ്റുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കേരള സ്‌റ്റേറ്റ് സര്‍വ്വിസ് പെന്‍ഷനേഴ്‌സ് തിരുവല്ല യുണിറ്റ് സെക്രട്ടറി ടിഎഎന്‍’ഭട്ടതിരിപ്പാട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താക് ഉത്തരവായത്.

തിരുവല്ല റവന്യു ടവറിലെ സെല്ലാര്‍ ഫ്‌ളോറിലേക്ക് സബ് ട്രഷറി മാറ്റി സ്ഥാപിക്കുന്നതിനായി തിരക്കിട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. റവന്യുടവറിന്റെ അടിത്തട്ടിലേക്ക് സബ്ട്രഷറി നീക്കുന്നത് എല്ലാത്തരത്തിലും മുതിര്‍ന്ന പൗരന്മാരെ ബുദ്ധിമുട്ടിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആറായിരത്തിലധികം പെന്‍ഷന്‍കാര്‍ തിരുവല്ല ട്രഷറിയെ വിവിധ സേവനങ്ങള്‍ക്കായി ആശ്രയിക്കുന്നുണ്ട്.

നിലവില്‍ അയ്യായിരത്തോളം ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടത്തിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കുറഞ്ഞ സ്ഥലത്തേക്കാണ് ട്രഷറി മാറ്റാന്‍ നീക്കം നടക്കുന്നത്. സെല്ലാര്‍ ഫ്‌ളോറിലേക്കുള്ള ചവിട്ടുപടികള്‍ കയറിയിറങ്ങാന്‍ മുതിര്‍ന്ന പൗരന്മാര്‍ ഏറെദുരിതം അനുഭവിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മാത്യു ടി തോമസ് എംഎല്‍എയും ജില്ലാ വികസനസമിതി യോഗവും ട്രഷറിയുടെ പ്രവര്‍ത്തനം റവന്യു ടവറിലേക്ക് മാറ്റരുതെന്ന് നി ര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ഥലപരിമിതിയും മുന്തിയ വാടകയും പെന്‍ഷന്‍കാരുടെ അസൗകര്യവും കണക്കാക്കി റവന്യുടവറിലേക്ക് സബ്ട്രഷറി മാറ്റുന്നതിനെ എതിര്‍ത്ത് 2006 ഏപ്രില്‍ 4ന് ധനവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടു.

അപര്യാപ്തതകള്‍ ഏറെയുള്ള റവന്യുടവറിലേക്ക് ട്രഷറി മാറ്റുന്നത് മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുമെന്ന് കമ്മീഷന്‍ കണ്ടെത്തി. അസൗകര്യങ്ങള്‍ നിറഞ്ഞ സ്ഥലത്തേക്ക് ട്രഷറി മാറ്റുന്നത് പൊതുജന താല്‍പ്പര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ താല്പ്പര്യങ്ങളെയും ബാധിക്കും. പെന്‍ഷന്‍കാരുടെ പരാതികളില്‍ കഴമ്പുണ്ടെന്നും യുക്തമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

തിരുവല്ലയില്‍ നടന്ന സിറ്റിംഗിലാണ് ഇതുസംബന്ധിച്ച് ധനവകുപ്പിനും ട്രഷറി ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.