കൊല്‍ക്കത്ത: അതിര്‍ത്തി ലംഘിച്ച് മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന 35 ബംഗ്ലാദേശി മീന്‍പിടുത്തക്കാരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാക്ദ്വീപ് എസ്ഡിജെഎം തപസ് മിത്രയാണ് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതിന് ഇവരെ റിമാന്‍ഡ് ചെയ്തത്. സുന്ദര്‍ബാന്‍സിലെ ഫ്രസര്ഗഞ്ച് പോലീസാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശികളെ പിടികൂടിയത്. രണ്ട് മീന്‍പിടുത്ത വഞ്ചികളും നിരവധി വലകളും ഒരു ടണ്‍ മത്സ്യവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
















