അലഹബാദ്: അലിഗഡ് സര്‍വകലാശാലാ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അലഹബാദ് ഹൈക്കോടതി നീക്കി.
പെണ്‍കുട്ടികളെ ലൈബ്രറിയില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്ന് പൊതു പ്രവര്‍ത്തകനായ ദീക്ഷ ദ്വിവേദി എന്നയാള്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. സംഭവത്തില്‍ വൈസ് ചാന്‍സലറോട് കോടതി വിശദ്ദീകരണം തേടിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ ലൈബ്രറിയിലേക്ക് വരുന്നത് ആണ്‍കുട്ടികളെ അനാവശ്യമായി ലൈബ്രറിയിലേക്ക് ആകര്‍ഷിക്കുമെന്നും ആണ്‍കുട്ടികളുടെ എണ്ണം നാലിരട്ടി കൂടുമെന്നുമായിരുന്നു വൈസ് ചാന്‍സലറുടെ വാദം.
പെണ്‍കുട്ടികള്‍ക്കുള്ള വിലക്ക് കാലങ്ങളായി ഉള്ളതാണെന്നും ആവശ്യമുള്ള പുസ്തകങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാമെന്നുമായിരുന്നു വിസിയുടെ വാദം. പെണ്‍കുട്ടികള്‍ക്കുള്ള വിലക്കിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
















