മുംബൈ: മറാത്തകള്‍ക്ക് 16 ശതമാനം സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നേരത്തെ പൊതുഭരണത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്തകള്‍ക്ക് 16 ശതമാനം സംവരണം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയെ ബോംബെ ഹൈക്കോടതി തടഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ മറാത്താ സംവരണത്തെ പൂര്‍ണമായും അനുകൂലിക്കുന്നു. അതിനാല്‍ തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സംവരണം കൊണ്ടുവരുന്നതിന് ആവശ്യമായ നിയമ നിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു.
സംവരണ നിയമത്തില്‍ എന്തെങ്കിലും പോരായ്മ കോടതി ചൂണ്ടിക്കാണിച്ചാല്‍ നാഗ്പൂരില്‍ നടക്കാന്‍ പോകുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ആ പോരായ്മ പരിഹരിക്കാന്‍ നടപടി ഉണ്ടാകും. ഡിസംബര്‍ 8നാണ് ശീതകാല സമ്മേളനം ആരംഭിക്കുക. മാറാത്ത സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
















