Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത നിലപാട് ഡബ്ല്യുടിഒ അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 10:11 am IST
inIndia

ന്യുദല്‍ഹി: ഭാരതം മുന്നോട്ടുവെച്ച നിര്‍ദ്ദേശം അംഗീകരിക്കാന്‍ അമേരിക്കയും തയ്യാറായതോടെ ലോകവ്യാപാര സംഘടനയുടെ കരാറില്‍ ഒപ്പുവെയ്‌ക്കാന്‍ ഭാരതം തീരുമാനിച്ചു. മ്യാന്‍മറില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ നടന്ന  ചര്‍ച്ചയിലാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ പദ്ധതി വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്നും ഡബ്ല്യുടിഒ വ്യാപാര സൗകര്യ കരാറില്‍ രാജ്യം ഒപ്പുവെയ്‌ക്കുമെന്നും വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

സ്വന്തം പൗരന്മാര്‍ക്ക് ഭക്ഷണം നല്‍കുകയെന്ന പ്രാഥമിക കര്‍ത്തവ്യം മറന്നു പ്രവര്‍ത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡബ്ല്യുഡിഒ കരാറില്‍ ഒപ്പുവെയ്‌ക്കുന്നതില്‍ നിന്നും ഭാരതം പിന്മാറിയത്. ഇതോടെ ലോകവ്യാപാര സംഘടനയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്വന്തം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അതത് നാട്ടില്‍ സബ്‌സിഡി നല്‍കുന്നതു നിയന്ത്രിക്കുന്ന വ്യവസ്ഥയെ എതിര്‍ക്കുന്നതാണ് ഡബ്ല്യുടിഒ വ്യവസ്ഥ. ഈ വ്യവസ്ഥ ഒഴിവാക്കണ മെന്നായിരുന്നു ഭാരതത്തിന്റെ ആവശ്യം. ഈ ആവശ്യത്തെ വികസ്വര രാജ്യങ്ങളെല്ലാം പിന്തുണച്ചതോടെയാണ് ലോകവ്യാപാര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടത്. ഭക്ഷ്യസബ്‌സിഡി സംബന്ധിച്ച ഭാരതത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ കരാറില്‍ ഒപ്പിടാമെന്നായിരുന്നു ഭാരത നിലപാട്. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് നരേന്ദ്രമോദിക്ക് ഉറപ്പുനല്‍കിയ പശ്ചാത്തലത്തിലാണ് കരാറിലൊപ്പിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഭാരതം മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ലോകവ്യാപാര സംഘടനയുടെ ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. ഇതിനു അമേരിക്കയുടെ പിന്തുണ ഉണ്ടാകും. കൗണ്‍സിലില്‍ ഭാരത നിര്‍ദ്ദേശങ്ങള്‍ അമേരിക്ക പിന്തുണയ്‌ക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചു. കരാറിലൊപ്പിട്ടാലും സബ്‌സിഡി സമ്പ്രദായവും പൊതുസംഭരണ രീതിയും ഭാരതത്തിന് തുടരാനാകും. ഡബ്ല്യുഡിഒ കരാറില്‍ ഒപ്പിടുന്ന രാജ്യങ്ങള്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്ക് പത്തുശതമാനം സബ്‌സിഡി മാത്രമേ നല്‍കാവൂ എന്ന വിവാദ വ്യവസ്ഥയെയാണ് ഭാരതം എതിര്‍ത്തത്. മൂന്നുപതിറ്റാണ്ട് മുമ്പുള്ള ഉല്‍പ്പന്ന വിലയുടെ അടിസ്ഥാനത്തില്‍ വേണം സബ്‌സിഡി തുക നിശ്ചയിക്കാനെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. ഉല്‍പ്പന്ന വിലയില്‍ നിരവധി മടങ്ങ് വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലും ജനസംഖ്യയുടെ നല്ലൊരു ശതമാനം കാര്‍ഷികവൃത്തി ചെയ്യുന്നവരായതിനാലും കരാറില്‍ ഇളവ് വേണമെന്ന നിലപാട് ഭാരതം സ്വീകരിച്ചു. ഒരിക്കല്‍ ഒപ്പുവെച്ചാല്‍ പിന്നീട് സബ്‌സിഡി വിഷയത്തില്‍ വിലപേശല്‍ സാധ്യമല്ലാത്തതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും പ്രയോജനകരമായ വ്യവസ്ഥകളുണ്ടാക്കിയാല്‍ മാത്രമേ ലോകവ്യാപരസംഘടനയുടെ കരാറില്‍ ഒപ്പുവയ്‌ക്കൂ എന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

വികസ്വര രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ നീക്കണമെന്ന ഭാരത നിലപാടിന് ലാറ്റിനമേരിക്കന്‍,ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണയും ലഭിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടേയും എതിര്‍പ്പുണ്ടായെങ്കിലും ഭാരതം ഒപ്പിടാത്ത ഡബ്ല്യുടിഒ കരാര്‍ അപ്രസക്തമായതിനാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടിന് ഒടുവില്‍ വികസിതലോക രാഷ്‌ട്രങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നിരിക്കുകയാണ്. ഡബ്ല്യുടിഒ കരാറില്‍ ഒപ്പുവെയ്‌ക്കുന്നതോടെ രാജ്യാന്തര ചരക്കുനീക്കങ്ങള്‍ കൂടുതല്‍ സുഗമമാകുകയും കസ്റ്റംസ് പരിശോധനകള്‍ കൂടുതല്‍ ഉദാരമാകുകയും ചെയ്യും. ലോകരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിശ്ചയിച്ച് മുന്നോട്ടുപോകുന്ന എന്‍ഡിഎ സര്‍ക്കാരിന് ഡബ്ല്യുടിഒ കരാറിന്റെ പ്രയോജനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.