ന്യൂദല്‍ഹി: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മദിനമായ ഇന്ന് ശിശുദിനമായി ആഘോഷിക്കും. ഇതിനു പുറമേ ഈ വര്‍ഷം ബാല്‍ സ്വച്ഛ് വര്‍ഷമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യവ്യാപകമായി ഇന്നു മുതല്‍ 19 വരെ സ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ആദ്യപ്രധാനമന്ത്രി ചാച്ചാ നെഹ്രുവിന്റെ ജന്മദിനം കുട്ടികളുടെ ദിവസമായി ആഘോഷിക്കുന്നതിനൊപ്പാം രാജ്യവ്യാപകമായി ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണക്കാരെയും പങ്കെടുപ്പിച്ച് ആഘോഷിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാര്‍ ആഘോഷങ്ങളോടു വിയോജിച്ച് പ്രധാനമന്ത്രിയെ ക്ഷണിക്കാതെ പ്രത്യേക പാര്‍ട്ടി പരിപാടി സംഘടിപ്പിക്കുകയാണ്.
















