സദ്ഗുരുലാഭം ഉണ്ടാകുന്നതുവരെയാണു ക്ഷേത്രങ്ങളും തീര്‍ത്ഥങ്ങളും സാധാരണക്കാരെ ആദ്ധ്യാത്മികവൃത്തിയിലേക്കു കൊണ്ടുവരാന്‍ ഉപകരിക്കുന്നത്.
ഗുരുവില്‍ സമര്‍പ്പണമുള്ളവന്‍ പിന്നെ മറ്റൊരു തീര്‍ത്ഥവും തേടി പോകേണ്ടതില്ല. സര്‍വ്വതീര്‍ത്ഥങ്ങളും പൂര്‍ണനായ ഒരു മഹാത്മാവില്‍ സംഗമിക്കുന്നു.
ഗുരു വസിക്കുന്ന സ്ഥാനം കാശിയും അവിടുത്തെ പാദതീര്‍ത്ഥം ഗംഗയുമാണെന്നു പറയും. ഗുരുവില്‍ സമര്‍പ്പിച്ചു നീങ്ങിയാല്‍ സകല തീര്‍ത്ഥങ്ങളിലും സ്‌നാനം ചെയ്തതിനു തുല്യമാണ്.
ഒരു മഹാത്മാവിന്റെ സാന്നിദ്ധ്യത്തില്‍ എവിടെ കുളിച്ചാലും അതു ഗംഗാജലത്തില്‍ കുളിക്കുന്നതിനു തുല്യം തന്നെ.
















