നൈ പി തൊ: മ്യാന്മറില് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങുമായി ആദ്യ കൂടിക്കാഴ്ച്ച നടത്തി.
മോദിയുടെ പ്രഥമ ബീജിംഗ് സന്ദര്ശനത്തിനിലേക്ക് ഉറ്റു നോക്കുന്നുണ്ടെന്നും ലി വ്യക്തമാക്കി. മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ഫോണ്‍ വഴി അഭിനന്ദിച്ച ലോക നേതാക്കന്മാരില് ഒരാളാണ് ലി.
മോദി സര്‍ക്കാരുമായി മികച്ച ബന്ധം പുലര്‍ത്തുമെന്ന് ലി വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ച്ചയില്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങിന്റെ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ചു സംസാരിച്ച മോദി സിയുടെ സന്ദര്‍ശനത്തെ മറക്കാനാവാത്ത അനുഭവമെന്നാണ് വിശേഷിപ്പിച്ചത്.
ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം വന്‍ വിജയമായിരുന്നെന്ന് ലിയും പ്രതികരിച്ചു.
ലിയെ കൂടാതെ റഷ്യന്‍ പ്രധാനമന്ത്രിയേയും ഫിലിപ്പിന്‍സ് പ്രധാനമന്ത്രിയേയും മോദി സന്ദര്‍ശിച്ചു. ബ്രിക്ക്സ് ഉച്ചകോടിയിലൂടെ പങ്കെടുക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് സി ജിങ്പിങടക്കമുള്ള ലോക നേതാക്കമാരെ ഔദ്യോഗികമല്ലാതെ സന്ദര്‍ശിക്കാനും അവസരമൊരുങ്ങും.
















