Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 638-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2014, 09:17 pm IST
in Samskriti

അഗ്‌നിദേവന്‍ പറഞ്ഞു: മുനിയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചിരുന്ന വ്യാധന്‍ കാറ്റിലാടുന്ന ഒരു ചിത്രപടം പോലെ അവിടെ ഇരുന്നു. എന്നാല്‍ അദ്ദേഹം മുനിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ജീവിതം നയിച്ചില്ല. അദ്ദേഹത്തിന്റെ ഹൃദയം പൂര്‍ണ്ണമായും പരമാവസ്ഥയെ പ്രാപിച്ചിരുന്നില്ലല്ലോ. അയാള്‍ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു യന്ത്രത്തിന്റെ മുകളില്‍ തുള്ളിക്കളിക്കുന്ന എണ്ണത്തുള്ളിയെപ്പോലെ അങ്ങുമിങ്ങും നീങ്ങിക്കൊണ്ടിരുന്നു.

തന്നെയൊരു മുതല ആക്രമിക്കാന്‍ വരുന്നതുപോലെ, സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത ഒരുവനെപ്പോലെ അയാളില്‍ മുഴുവന്‍ സംശയങ്ങളായിരുന്നു. ‘ഇതാണോ നിര്‍വാണം?’ എന്നയാള്‍ എപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരുന്നു. ‘ഒരുപക്ഷേ ഇതാവില്ല നിര്‍വാണപദം, മറ്റെന്തെങ്കിലും അവസ്ഥയാകാം അത്.’

‘ലോകമെന്ന വിക്ഷേപം ഉണ്ടായത് അജ്ഞതയില്‍ ആകയാലാവാം മുനിയുടെ ഉപദേശങ്ങള്‍ എന്നില്‍ രൂഢമൂലമായിട്ടില്ല.’ ഞാനിതില്‍ നിന്ന് വിട്ടുനിന്നേ പറ്റൂ. തപശ്ചര്യകളില്‍ ഏര്‍പ്പെട്ട് ഒരു സൂക്ഷ്മദേഹം ഉണ്ടാക്കിയെടുക്കണം. എന്നിട്ട് ദൂരെ ദൂരെ, ആകാശംപോലും ഇല്ലാത്ത ഇടത്തില്‍ എനിക്കെത്തണം.’

അങ്ങനെ അയാള്‍ സ്വയം അജ്ഞാനിയാണെന്ന് ഉറപ്പിച്ചു. മുനിയുടെ ഉപദേശങ്ങള്‍ വ്യര്‍ത്ഥമായി. കാരണം അത് ആ വ്യാധന്റെയുള്ളില്‍ നിറവായി, അനുഭവമായി മാറിയിരുന്നില്ല. അയാള്‍ നായാട്ട് ഉപേക്ഷിച്ചു. മുനിയുമായിച്ചേര്‍ന്നദ്ദേഹം തീവ്രമായ തപസ്സു തുടങ്ങി. അനേകായിരം വര്‍ഷങ്ങള്‍ അദ്ദേഹം തപസ്സു ചെയ്തു. തീവ്രതാപസര്‍ക്കുചിതമായ ജീവിതശൈലി അദ്ദേഹവും പിന്തുടര്‍ന്നു.

ഒരുദിവസം അദ്ദേഹം മുനിയോടു ചോദിച്ചു: എങ്ങിനെയാണ് എനിക്ക് ആത്മാവില്‍ അഭിരമിക്കാന്‍ കഴിയുക?

മുനി പറഞ്ഞു: ‘ഞാന്‍ നിനക്കായി ഉപദേശിച്ച ജ്ഞാനം നിന്റെ ഹൃദയത്തില്‍ തുലോം ക്ഷീണപ്രായത്തിലാണുള്ളത്. പഴയൊരു മരക്കഷ്ണത്തില്‍ ലീനമായിരിക്കുന്ന അഗ്‌നിയെന്നപോലെ ആ ജ്ഞാനത്തിന്റെ അഗ്‌നിയ്‌ക്ക് ജ്വലിക്കാനോ നിന്നിലെ അജ്ഞാനാന്ധകാരത്തെ ഇല്ലാതാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.’

നീ ഭഗവാനില്‍ ലയിക്കാത്തതിനുകാരണം നിന്നിലെ അറിവ് അനുഭവമാകാത്തതാണ്. ജ്ഞാനം സുദൃഢമാകാന്‍ അനുഭവം കൂടിയേ തീരൂ. അങ്ങനെ ജ്ഞാനം സ്വായത്തമായി നിനക്കും ഭഗവാനില്‍ വിലീനനാവാന്‍ സാധിക്കുന്നതാണ്. ഞാന്‍ നിന്റെ ഭാവി കാര്യങ്ങള്‍ പറയാം ശ്രദ്ധിച്ചാലും.

നീ ആത്മജ്ഞാനത്തിന്റെ പാതയിലാണ് എന്നാല്‍ അറിവിന്റെ അടിത്തറ നിന്നിലിനിയും ഭദ്രമായിട്ടില്ല. അതിനാലാണ് നീ അങ്ങുമിങ്ങും ആടിയുലയുന്നത്. നിനക്ക് ഈ ലോകമെന്ന പ്രതീതിയില്‍ നിന്നും രക്ഷപ്പെടണമെന്നുണ്ട്. അതിനായി ലോകത്തിന്റെ അതിരുകള്‍ അറിയാനാണ് നിന്റെ ശ്രമം. അതിനാണല്ലോ നീ ഈ തപസ്സു ചെയ്യുന്നത്. അനേകം ലോകചക്രങ്ങള്‍ നീ ഈ തപം തുടരും. നിന്നില്‍ സംപ്രീതനായി ഭഗവാന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

അപ്പോള്‍ നീ ഈ വരമായിരിക്കും ചോദിക്കുക. ‘ഭഗവാനേ, ഈ ലോകം മുഴുവന്‍ ഉല്‍പ്പന്നമാകുന്നത് അവിദ്യയാലാണ് എന്ന് ഞാന്‍ അറിയുന്നു. അതില്‍ എനിക്ക് ശുദ്ധവും അദ്വയവുമായ ജ്ഞാനത്തെ അനുഭവിക്കാന്‍ ആവുന്നില്ലല്ലോ. എവിടെയാണ് ഈ ലോകത്തിന്റെ അതിരുകള്‍? അതിനുമപ്പുറം എന്താണുള്ളത്? ഈയറിവെന്നിലുദിക്കാന്‍ ഞാനീ വരമാണ് ആവശ്യപ്പെടുന്നത്. – എന്റെ മരണം സ്വഛന്തമാകണം, ദേഹം രോഗവിമുക്തമായിരിക്കണം. എനിക്ക് ഗരുഡന്റെ വേഗതയുണ്ടാവണം. എന്റെ ആകാശഗമനത്തിനു വിഘ്‌നങ്ങള്‍ ഉണ്ടാവരുത്.

എന്റെ ദേഹം വിനാഴികയ്‌ക്കൊരു കാതമെന്ന മട്ടില്‍ വളരണം. അങ്ങിനെയെനിക്ക് ലോകത്തേക്കാള്‍ വലുതാകാമല്ലോ. അങ്ങനെയെനിക്ക് സൃഷ്ടിയുടെ അതിരറ്റങ്ങള്‍ കാണാന്‍ സാധിക്കണം. ഭഗവാന്‍ നിനക്കീ അഭീഷ്ടവരങ്ങള്‍ നല്‍കി അപ്രത്യക്ഷനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.