ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കിടയില്‍ നിരവധി സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട വിഷയമായതിനാല്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പത്രവാര്‍ത്തകള്‍ക്ക് പകരം ശരിയായ രീതിയില്‍ പരാതിയാണ് നല്‍കേണ്ടതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ക്യാ മ്പില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായവരില്‍ 12 സ്ത്രീകള്‍ മരിക്കുകയും 49 പേര് ഗുരുതരാവസ്ഥയിലുമാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നാല് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും അവര്‍ക്കെതിരെ കേസെടുക്കുയും ചെയ്തിട്ടുണ്ട്.
















