ന്യൂദല്‍ഹി: അയല്‍രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പംതന്നെ ഭാരതത്തിനെതിരായുള്ള ശത്രുക്കളുടെ നീക്കങ്ങള്‍ക്ക് ശക്തമായ മറുപടിനല്‍കുമെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍. രാജ്യസഭാതെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വളരെ സങ്കീര്‍ണ്ണമാണ്. എല്ലാപ്രശ്‌നങ്ങളും പഠിക്കേണ്ടതുണ്ട് അതിനായി അല്‍പം സമയം അനുവദിക്കണമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഭാരതത്തെ പ്രതിരോധരംഗത്ത് ശക്തമാക്കുകയാണ് ലക്ഷ്യം. ഇതുവരെ ഗോവ മുഖ്യമന്ത്രിയായിരുന്നു. ഇനി വകുപ്പിനെക്കുറിച്ച് ശരിയായ രീതിയില്‍ പഠിക്കേണ്ടതുണ്ട്. ഇതിനായി ഒരാഴ്ചസമയമാണ് പ്രധാനമന്ത്രിയോട് പറഞ്ഞിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍നിന്നും രാജ്യസഭയലെത്തുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ നേതാക്കളുടെയും രാമന്റെയും കൃഷ്ണന്റെയും ജന്മഭൂമികൂടിയാണ് ഉത്തര്‍പ്രദേശ്. ഇവിടുത്തെ ജനങ്ങളോടും എംഎല്‍എമാരോടും പാര്‍ട്ടിയോടും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















