ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ജില്ലാ നേതാവിന്റെ മകന്‍ വിദേശശത്ത് ലക്ഷങ്ങള്‍ മുടക്കി പഠനത്തിന് പോയത് സിപിഎമ്മില്‍ ചര്‍ച്ചാ വിഷയമാകുന്നു. അരക്കോടിയിലേറെ മുടക്കിയാണത്രെ നേതാവിന്റെ മകന്‍ ഉപരിപഠനത്തിന് കടല്‍കടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നേരത്തെ ഭരണാധികാരിയായിരുന്നു എന്നതൊഴിച്ചാല്‍ മറ്റു വരുമാന മാര്‍ഗമൊന്നുമില്ലാത്ത നേതാവ് ഇത്രയും തുക മകന്റെ പഠനത്തിന് മുടക്കിയതാണ് സഖാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഇദ്ദേഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണാധികാരിയായിരുന്നപ്പോള്‍ നടപ്പാക്കിയ കോടികളുടെ പദ്ധതികളിലെല്ലാം വന്‍ അഴിമതി ആരോപണങ്ങളാണുയര്‍ന്നത്. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെയാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മകനെ ഉപരിപഠനത്തിന് അയച്ചത്. നേതാവിന് കോടികളുടെ അഴിമതി സമ്പാദ്യം ഉണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ വളരെ അടുത്ത പ്രവര്‍ത്തകര്‍ പോലും അറിയാതെയാണ് മകനെ ഉപരിപഠനത്തിനയച്ചത്. നേരത്തെ രാത്രിസഞ്ചാരത്തെ തുടര്‍ന്ന് ഒരു വീട്ടില്‍ നിന്ന് സ്വന്തം സഖാക്കള്‍ തന്നെ ഇയാളെ കൈയോടെ പിടികൂടി നന്നായി കൈകാര്യം ചെയ്‌തെങ്കിലും ഉന്നത നേതൃത്വം ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടി സഖാക്കളാണ് പിന്നീട് നേതാവിന്റെ പ്രധാന ശത്രുക്കളായി മാറിയത്. നേതാവും ഡിഫി നേതാക്കളുമായുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിയില്‍ അടുത്തിടെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. യുവനേതാക്കളുടെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അഴിമതിയും മാഫിയബന്ധവും വിവാദമായ സാഹചര്യത്തിലാണ് ജില്ലാ നേതാവിന്റെ മകന്റെ വിദേശപഠനവും പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമാകുന്നത്.
















