Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ല ബൈപ്പാസിന് പിന്നാലെ അപ്പര്‍കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പേരിലും ഇടതുവലതു മുന്നണികള്‍ തമ്മിലടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 04:52 pm IST
in Pathanamthitta

തിരുവല്ല: ബൈപ്പാസിന് പി ന്നാലെ അപ്പര്‍കുട്ടനാട് ശുദ്ധജല പദ്ധതിയുടെ പേരിലും പിതൃത്വത്തെ ചൊല്ലി ഇടതുവലത് മുന്നണികളുടെ പോരുമുറുകുന്നു. പുളിക്കീഴ് കുടിവെളള പദ്ധതിക്കായി അനുവദിക്കപ്പെട്ട 27കോടി രൂപയെ ചൊല്ലിയാണ് പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. പദ്ധതിക്ക് പണം അനുവദിച്ച ഉടന്‍തന്നെ മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് യുഡിഎഫ് ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പദ്ധതിക്ക് തുക അനുവദിച്ചത് മുഖ്യമന്ത്രിയാണെന്നായിരുന്നു യുഡിഎഫിന്റെ വാ ദം. ഇതേ സമയത്തുതന്നെ പദ്ധതിക്കാവശ്യമായ പണം അനുവദിച്ചത് എംഎല്‍എ മാത്യു ടി തോമസാണെന്ന് പറഞ്ഞ് അഭിനന്ദനം അറിയിച്ച് ഇടതുമുന്നണിയും ബോര്‍ഡുകള്‍ സ ്ഥാപിച്ചു.

ശാന്തമായി നിന്ന ആ യുദ്ധം ഇന്ന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എത്തിയതോടെ വീണ്ടും മുറുകി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് 13ന് ഉദ്ഘാടനം നടത്തുന്നത്. പദ്ധതിയുടെ പിതൃത്വം തങ്ങള്‍ക്കാണെ ന്ന് പറഞ്ഞ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ഈപ്പന്‍കുര്യനാണ് പ്രസ് താ വനയുമായി ഇപ്പോള്‍ രംഗത്തെ ത്തിയത്. ഇത് എംഎല്‍എയു ടെ പാര്‍ട്ടിയായ ജനതാദള്‍(എസ്)നെ ചൊടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ താന്‍ കൊണ്ടുവന്ന പദ്ധതിയാണ് എന്നായിരുന്നു ബ്ലോക്ക്പ്രസിഡന്റിന്റെ വാദം.് ഇതോടെ ഇതിനെ പ്രതിരോധിക്കാന്‍ എംഎല്‍എ രംഗത്തെത്തി. കഴിഞ്ഞ ജനുവരി 8ന് എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ പകര്‍പ്പ് പുറത്തുവിട്ടുകൊണ്ടാണ് ജനതാദള്‍ തിരിച്ചടിച്ചത്. നിയമസഭയില്‍ മാത്യു ടി തോമസ് ചോദിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന ഉത്തരമാണ് ജലവിഭവ വകുപ്പ് മന്ത്രി നല്‍കിയത്.

ഇടതുപക്ഷം ഭരണത്തിലുളള 2006ലാണ് അപ്പര്‍ കുട്ടനാട് പദ്ധതിക്കായുളള പ്രരംഭ നടപടികള്‍ ആരംഭിച്ചതെന്നാണ് ഇടതുമുന്നണിയുടെ വാദം. അന്ന് എം.പി യായിരുന്ന സി.എസ.് സുജാത, എംഎല്‍എ മാത്യു ടി തോമസ് എന്നിവരുടെ ശ്രമഫലമായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.

ആലപ്പുഴ കുടിവെളള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ നിരണം കണ്ടന്‍കാളിറോഡ് വെട്ടി കുഴിച്ചതിനെതിരെ കണ്ടന്‍കാളിറോഡ് സംരക്ഷണസമിതി രംഗത്തുവരുകയും ഇതോടനുബന്ധിച്ച് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി കണ്ടന്‍കാളി റോഡ് പുനരുദ്ധാരണത്തിന് 6കോടി രൂപയും അപ്പര്‍ കുട്ടനാട് കുടിവെളള പദ്ധതിയ്‌ക്ക് 27 കോടി രൂപയും അനുവദിക്കുകയായിരുന്നു എന്നുമാണ് ജനതാദളിന്റെ വാദം.

2102ലാണ് പദ്ധതിയുടെ പ്രാരംഭ സര്‍വ്വേ ആരംഭിച്ചത്. പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തനത്തിന്റെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെയും കിണര്‍, ജലസംഭരണി എന്നിവ നിര്‍മിക്കുന്നതിന്റെയും സര്‍വ്വേ പൂര്‍ത്തിയാക്കി പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നടപ്പിലാക്കിയ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ വലതുമുന്നണി ഒറ്റയ്‌ക്ക് നടത്തിയ ശ്രമമാണ് ഇപ്പോള്‍ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. എന്നാല്‍ പുറമറ്റം പഞ്ചായത്ത് ഒഴികെ നിയോജകമണ്ഡലത്തിലെ മറ്റ് മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെളള പദ്ധികള്‍ തന്റെ ശ്രമഫലമായി ലഭിച്ചുവെന്നും പുറമറ്റത്തുകൂടി പദ്ധതി നടപ്പിലാനാളള നീക്കം ശക്തമാക്കിയതായും എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്താനൊരുങ്ങുന്ന വേളയില്‍ മണ്ഡലത്തിന്റെ വികസനത്തെ മുന്‍നിര്‍ത്തി ഇതു സംബന്ധിച്ച് കൂടുതല്‍ വിവാദങ്ങള്‍ക്ക് താ ന്‍ മുതിരുന്നില്ലെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ജനനന്മയ്‌ക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ പിതൃത്വത്തെ ചൊല്ലി പരസ്പരം പോരടിക്കുന്ന ഇരുമുന്നണികളും നടത്തുന്ന ഇത്തരം നാടകങ്ങള്‍ നാടിന്റെ വികസനത്തെയാണ് അട്ടിമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.