ന്യൂദല്‍ഹി: ഇന്ത്യയെ ഭാരതമെന്നു പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. രാജ്യത്തിന്റെ പേര് മാറ്റണമെന്നുള്ള അപേക്ഷ ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. അപേക്ഷയിന്മേല്‍ അധികൃതര്‍ നിലപാട് വ്യക്തമാക്കിയശേഷം ഹര്‍ജിക്കാരന് നിയമസംവിധാനത്തെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
















