Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 09:12 pm IST
inSamskriti

945. പിണ്ഡാണ്ഡസ്ഥഃ –  പിണ്ഡാണ്ഡത്തില്‍ സ്ഥിതിചെയ്യുന്നവന്‍. ജീവികളുടെ ശരീരത്തെയാണു പിണ്ഡാണ്ഡം എന്ന സാങ്കേതിക സംജ്ഞ നിര്‍ദ്ദേശിക്കുന്നത്. ജീവികളില്‍ പ്രധാനി മനുഷ്യനാകയാല്‍ മനുഷ്യശരീരത്തെ ഈ പദം മുഖ്യമായി നിര്‍ദ്ദേശിക്കുന്നു. യോഗശാസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഈ പദം അധികമായി പ്രയോഗിച്ചു കാണുന്നത്. ത്രിഗുണങ്ങളുടെയും പഞ്ചഭൂതങ്ങളുടെയും പിണ്ഡീകരണം കൊണ്ടുണ്ടായത് എന്ന് പദനിഷ്പത്തി. ബ്രഹ്മാണ്ഡത്തിന്റെ പകര്‍പ്പായാണ് പിണ്ഡാണ്ഡത്തെ യോഗശാസ്ത്രം വിവരിക്കുന്നത്. ബ്രഹ്മാണ്ഡത്തില്‍ സര്‍വത്ര വ്യാപിച്ച് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന പരമാത്മ ചൈതന്യം ജീവാത്മാവിന്റെ രൂപത്തില്‍ ഓരോ ശരീരത്തിലും കുടികൊണ്ട് അതിനെ പ്രവര്‍ത്തിപ്പിക്കുന്നു. ജീവാവായി ശരീരത്തിനുള്ളില്‍ വിരാജിക്കുന്ന ഭഗവാനെ നാമം സ്തുതിക്കുന്നു.

946. പ്രപഞ്ചാത്മാഃ –  പ്രപഞ്ചത്തിന്റെ ആത്മാവായവന്‍. പ്രപഞ്ചം ജീവനുള്ളവയും ജീവനില്ലാത്തവയുമായ രണ്ടു വിഭാഗങ്ങളുള്ളതാണ്. ജഡമായും ജീവിയായും വേര്‍തിരിക്കുന്നത് നമ്മുടെ അറിവോ അറിവില്ലായ്‌മയോ ആണ്. ജഡത്തിലും ജീവിയിലും അവയെ അവയാക്കിത്തീര്‍ക്കുകയും അങ്ങനെ നിറുത്തുകയും ചെയ്യുന്ന ആത്മചൈതന്യമായി വര്‍ത്തിക്കുന്നതു ഗുരുവായൂരപ്പന്‍ തന്നെയാണ്.

947. ശബ്ദബ്രഹ്മസ്വരൂപകഃ –  ശബ്ദബ്രഹ്മം സ്വരൂപമായവന്‍ അണുവിലും അണുവായിരിക്കെത്തന്നെ പ്രപഞ്ചമായും വര്‍ത്തിക്കുന്ന ബ്രഹ്മചൈതന്യം നിര്‍വികാരവും സീമാതീതവുമാണ്. അതില്‍ വിമര്‍ശം എന്ന് ആചാര്യന്മാര്‍ നാമകരണം ചെയ്ത ഒരു മഹാവിസ്‌ഫോടനമുണ്ടായി എന്നും അതിന്റെ പ്രകമ്പനങ്ങളുടെ ആഘാതപ്രത്യാഘാതങ്ങളും അവയുടെ പ്രതിധ്വനികളും ഘനീഭവിച്ചതാണു നാമറിയുന്ന പ്രപഞ്ചമെന്നും ഒരു വാദമുണ്ട്.

ഏതു വസ്തുവിനെ അപഗ്രഥിച്ചാലും അവ ചില കണികകളുടെ സ്പന്ദനങ്ങള്‍ മാത്രമാണെന്നു കാണാം. നിരന്തരമായി സ്പന്ദിക്കുന്ന കണികളുളവാക്കുന്ന ശബ്ദതരംഗങ്ങളുടെ രൂപത്തില്‍ പ്രപഞ്ചമായി വര്‍ത്തിക്കുന്നത് ഗുരുവായൂരപ്പന്‍ തന്നെയാണെന്ന് ഈ നാമം സ്ഥാപിക്കുന്നു.

ശബ്ദബ്രഹ്മം എന്ന പദത്തിനു വേദം എന്നും പ്രണവം എന്നും കോശകാരന്മാര്‍ അര്‍ത്ഥം പറയുന്നു. വേദം എല്ലാ ജ്ഞാനത്തിന്റെയും സാരാംശമാണ്. മനുഷ്യരോടുള്ള കാരുണ്യംകൊണ്ട് വേദമായി രൂപം പൂണ്ടതും ഭഗവാന്‍ തന്നെ. പ്രണവത്തെ വേദബീജം എന്നുപറയാറുണ്ട്. പ്രണവത്തിന്റെ വ്യാഖ്യാനമാണ് വേദങ്ങളെന്നര്‍ത്ഥം. വേദവും പ്രണയവും മനുഷ്യന്‍ പുറപ്പെടുവിക്കുന്ന ഭാഷണ ശബ്ദങ്ങളെ ബ്രഹ്മചൈതന്യത്തിന്റെ ആവിഷ്‌കാരമായി അവതരിപ്പിക്കുന്നു. വേദമായും വേദബീജമായ പ്രണവമായും രൂപം പൂണ്ട് ലൗകികവും ആദ്ധ്യാത്മികവുമായ വിജ്ഞാനം മനുഷ്യസമൂഹത്തിനു തരുന്നതും ഗുരുവായൂരപ്പനാണ്.

948. ആധാരഷഡ്കനിലയഃ –  ഷഡാധാരങ്ങളില്‍ വസിക്കുന്നവന്‍. യോഗശാസ്ത്രംപ്രസിദ്ധമായ ഒരു സാങ്കേതിക സംജ്ഞയാണ് ഷഡാധാരങ്ങള്‍. മനുഷ്യശരീരത്തില്‍ നട്ടെല്ലിനുള്ളിലുള്ള സുഷുമ്‌നാനാഡിയില്‍ ആറ് നാഡീകേന്ദ്രങ്ങളുണ്ട്. ശരീരമാകെ വ്യാപിക്കുന്ന സംവേദനക്ഷമതയുള്ള നാഡികള്‍ ഈ കേന്ദ്രങ്ങളില്‍നിന്നു പിരിഞ്ഞുപോകുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധി, ആജ്ഞാ എന്നിങ്ങനെ അവയ്‌ക്കു പേരുകള്‍. കുണ്ഡലിനീരൂപത്തില്‍ മൂലാധാരത്തില്‍ ഉറങ്ങുന്ന യോഗമായ ഉണര്‍ന്ന് ഈ ആധാരചക്രങ്ങളെ ഭേദിച്ച് സഹസ്രാര പദ്മത്തിലെത്തി അവിടെയുള്ള വൈകുണ്ഠമൂര്‍ത്തിയുമായി ഒത്തുചേരുമ്പോള്‍ പിണ്ഡാണ്ഡസ്ഥനായ സാധകന്‍ നിര്‍വികല്പമായ ആനന്ദത്തില്‍ ലയിക്കുമെന്നു വൈഷ്ണവതന്ത്രങ്ങള്‍.ഈ ആധാരചക്രങ്ങള്‍ ഓരോന്നിലും ഭഗവാന്‍ ഉള്ളതുകൊണ്ട് ശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനാല്‍ ആധാരഷട്കനിയന്‍ എന്നു ഭഗവാനു നാമം.

949. ജീവവ്യാപൃതിചോദകഃ –  ജീവന്റെ വ്യാപാരങ്ങളെ പ്രചോദിപ്പിക്കുന്നവന്‍. മുന്‍നാമങ്ങളില്‍ പറഞ്ഞ ആധാരചക്രങ്ങളില്‍ പല രൂപങ്ങളില്‍ സ്ഥിതിചെയ്ത് പരിവാരശക്തികളാല്‍ പ്രചോദിപ്പിച്ച് ശരീരപ്രവര്‍ത്തനത്തെ ഭഗവാന്‍ നിയന്ത്രിക്കുന്നു. വേണ്ടസമയത്തു വേണ്ടതുചെയ്യാന്‍ അവയവങ്ങള്‍ക്കു കഴിയുന്നത് ഭഗവാന്റെ പ്രചോദനം കൊണ്ടാണ്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.