Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 634-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 08:59 pm IST
in Samskriti

മുനി തുടര്‍ന്നു: ഞാന്‍ മറ്റേയാളുടെ ഹൃദയത്തില്‍ ഇരുന്നപ്പോള്‍ എന്റെ ബന്ധുമിത്രാദികളെ കണ്ടു എന്ന് പറഞ്ഞല്ലോ. ഒരു നിമിഷം ഞാനവയെല്ലാം എന്റെ സങ്കല്‍പ്പ സൃഷ്ടികളാണെന്നുള്ള കാര്യം ഞാന്‍ മറന്നു. ആ ചിന്തകളുമായി ഞാന്‍ പതിനാറുകൊല്ലം കഴിഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിനം മഹാനായ ഒരു മുനി ഞങ്ങളുടെ ഭവനത്തില്‍ വന്നു. ശ്രദ്ധാഭക്തിപുരസ്സരം ഞാന്‍ അദ്ദേഹത്തെ ഉപചരിച്ചു.

ഞാന്‍ അദ്ദേഹത്തോട് ഇങ്ങിനെ ചോദിച്ചു: ഈ ലോകത്ത് ജനങ്ങള്‍, തങ്ങള്‍ ചെയ്ത സദ്കര്‍മ്മങ്ങളുടെയും ദുഷ്‌കര്‍മ്മങ്ങളുടെയും ഫലം തദനുസൃതമായി അനുഭവിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. എല്ലാവരുടെ കാര്യത്തിലും ഇത് ശരിയാകുമോ?മുനി ഈ ചോദ്യം കേട്ട് ആദ്യം ആശ്ചര്യപ്പെട്ടു. എന്നിട്ടെന്നോട് ചോദിച്ചു: ആട്ടെ, നിന്നിലുള്ള എന്താണ് നല്ലതിനെയും ചീത്തയും വേര്‍തിരിച്ചു കാണുന്നത്? ആരാണ് നീ? എവിടെയാണ് നീ? ഞാന്‍ ആരാണ്? എന്താണീ ലോകം? ഇതെല്ലാം വെറുമൊരു സ്വപ്‌നം.

ഞാന്‍ നിന്റെ സ്വപ്‌നത്തിലെ ഒരു വസ്തുവാണ്. നീ എന്റെ സ്വപ്‌നത്തിലേയും. വാസ്തവത്തില്‍ യാതൊരു വസ്തുവിനും നിയതമായ രൂപമില്ല. എന്നാല്‍ ബോധം ഒരു വസ്തുവിന് രൂപമുണ്ടെന്ന് സങ്കല്‍പ്പിക്കുമ്പോള്‍ ആ രൂപമാര്‍ജ്ജിക്കുന്നു. ‘എല്ലാറ്റിനും ഒരു കാരണമുണ്ട്’ എന്ന ചിന്ത ‘കാര്യകാരണ’ ബന്ധുത്വത്തെ ഉണ്ടാക്കുന്നു. എന്നാല്‍ ‘കാരണമൊന്നും ഇല്ല’ എന്ന ധാരണ ഉള്ളപ്പോള്‍ ഹേതുകത്വം ഇല്ല.

നാമെല്ലാം സങ്കല്‍പ്പിക്കുന്ന സമഷ്ടി നിറഞ്ഞു വിളങ്ങുന്ന വിശ്വപുരുഷന്റെ ഹൃദയത്തിനുള്ളില്‍ നാമെല്ലാമിരിക്കുന്നു. മറ്റുല്ലാവര്‍ക്കും  സമഷ്ടിഎന്നത് അപ്രകാരമാണ്. ഈ വിശ്വസത്വമാണ് എല്ലാ സുഖദുഖാനുഭവങ്ങളുടെയും വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളുടെയും ‘കാരണം’. ഈ സമഷ്ടിതത്വത്തിന്റെ ഓജസ്സില്‍ കാലുഷ്യമുണ്ടാവുമ്പോള്‍ അതിന്റെ ഹൃദയത്തില്‍ നിവസിക്കുന്ന നമുക്കെല്ലാവര്‍ക്കും അതിന്റെ ഫലം അനുഭവവേദ്യമാവുന്നു.

നാം പ്രകൃതിദുരന്തങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ ഹൃദയത്തില്‍ സമഭാവനയുദിക്കുന്നതോടെ അതിന്റെ ഫലമപ്രത്യക്ഷമാവുന്നു. ചിലയാളുകള്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍  അതിന്റെ തിക്തഫലം അസന്തുഷ്ടിയായി എല്ലാവരിലും നിപതിക്കുന്നതും ആക്‌സ്മികമത്രേ.

“ഒരുവന്‍ തന്റെയുള്ളില്‍ ‘ഞാന്‍ ഇത് ചെയ്തു’ എന്ന ഭാവനയോടെ സദ്കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവ അയാളെ സമ്മാനിതനാക്കിയേക്കാം. എന്നാല്‍ ബോധം ആശയങ്ങളില്‍ നിന്നും സ്വതന്ത്രമായാല്‍ അത്തരം കര്‍മ്മങ്ങളെ ഫലങ്ങള്‍ പിന്തുടരണമെന്നില്ല.

”ഉചിതമായ കാരണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തെല്ലാം ആശയങ്ങള്‍ ഉദിക്കുന്നുവോ എന്തെന്തു തരത്തില്‍, എന്തെന്തു തോതില്‍ അവ ഉല്‍പ്പന്നമാവുന്നുവോ അവ അപ്രകാരം നടക്കുന്നു. സ്വപ്‌നത്തിലെന്നപോലെ ഒരു കര്‍മ്മത്തിന്റെ ഫലം നിയന്ത്രിക്കുന്നത് അതിന്റെ കാരണമല്ല. ചിലപ്പോള്‍ സ്വപ്‌നാനുഭവത്തിനു കാരണം ഉണ്ടാവാം. മറ്റുചിലപ്പോള്‍ അവയ്‌ക്ക് യാതൊരു കാരണവും ഇല്ലെന്നും വരാം. ഇവയെല്ലാം തികച്ചും ആകസ്മികം എന്നേ പറയാവൂ.

ജാഗ്രദിലെ അനുഭവങ്ങള്‍ക്ക് നിയതമായ കാരണങ്ങള്‍ ഉണ്ടെന്നാണ് കാണുന്നത്. എന്നാല്‍ ആ ആശയംപോലും ഒരു സ്വപ്‌നമാകുന്നു. കാരണം ഇതെല്ലാം അനന്തബോധത്തിനെ പ്രകടനം മാത്രമാണല്ലോ?

എന്താണ് അവിദ്യയുടെ പ്രഥമഹേതു? വിരിഞ്ചനായ ബ്രഹ്മാവിന്റെ  ജനനത്തിന് ഹേതുവെന്താണ്? വായു, അഗ്‌നി, ജലം, ആകാശം എന്നിവയുടെയെല്ലാം ആദി കാരണം എന്താണ്? എന്തുകൊണ്ടാണ് ജനങ്ങള്‍ ജനിച്ചു മരിച്ച് സൂക്ഷ്മശരീരത്തെ സ്വീകരിക്കുന്നത്? അവയ്‌ക്കൊന്നും കാരണങ്ങളില്ല. ഇവയെല്ലാം തുടക്കം മുതലേ ഇങ്ങിനെതന്നെ സംഭവിച്ചുവന്നു. കാലക്രമത്തില്‍ ഈ സംഭവപരമ്പരയ്‌ക്ക് യഥാര്‍ത്ഥ്യഭാവം കൈവന്നു. ബോധത്തില്‍ ആദ്യമായി എന്തെന്തു ധാരണകള്‍ ഉല്‍പ്പന്നമായോ അവയെല്ലാം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവിടെ, ഇപ്പോള്‍ ചെയ്യുന്ന പുതുപ്രവര്‍ത്തങ്ങളാല്‍ ബോധത്തിന് ഇതിനെല്ലാം മാറ്റമുണ്ടാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.