Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരംപാലം: അധികൃതരുടെ അവഗണന തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 10:34 pm IST
in Kottayam

കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശമായ കാഞ്ഞിരം- മലരിക്കല്‍ പ്രദേശത്തോട് അധികൃതരുടെ അവഗണന തുടര്‍ക്കഥയാകുന്നു. ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ പുത്തന്‍തോടിന് കുറുകെ പാലം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ഓരോ തെരഞ്ഞെടുപ്പ് എത്തുമ്പോഴും ഇതൊരു പ്രചാരണ വിഷയവുമാക്കാറുണ്ട്. 2010 ഫെബ്രുവരിയില്‍ ഭരണാനുമതിയും ഒരു വര്‍ഷത്തിനുശേഷം സാങ്കേതിക അനുമതിയും ലഭിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ടെണ്ടര്‍ നടപടികളും സ്വീകരിച്ചിരുന്നു.

പാലത്തിന്റെ നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് വകകൊള്ളിച്ച അടങ്കല്‍തുക 14കോടി രൂപയാണ്. അതില്‍ ഏതാണ്ട് 9കോടി 25ലക്ഷം രൂപ നിര്‍മ്മാണച്ചെലവിനത്തിലും ഒരുകോടി 11ലക്ഷം രൂപ സ്ഥലമുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരവുമായാണ് വിലയിരുത്തിയത്.

പാലമെന്നത് ജനങ്ങളുടെ അടിയന്തിരാവശ്യമായതുകൊണ്ടും സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തും തദ്ദേശവാസികള്‍ വിട്ടുകൊടുക്കുന്ന വസ്തുവിന്റെ വില കൈപ്പറ്റുന്നതിന് മുമ്പുതന്നെ സമ്മതപത്രം തയ്യാറാക്കി അധികൃതരെ ഏല്‍പിച്ചതോടെയാണ് പണി ആരംഭിച്ചത്. ആര്‍ആര്‍ പാക്കേജ് അനുസരിച്ച് കളക്ടറുമായി ചര്‍ച്ച ചെയ്ത് വില നിശ്ചയിച്ച് സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പണം കൊടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളും പൂര്‍ത്തിയാക്കാത്തത് റവന്യൂ പിഡബ്ല്യൂഡി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

70 മീറ്റര്‍ നീളമുള്ള പാലത്തിന്റെ പണി പകുതി ആയപ്പോള്‍തന്നെ കരാറുകാരന്‍ നിര്‍മ്മാണച്ചെലവായി കണക്കാക്കിയ തുകയുടെ 65 ശതമാനവും കൈക്കലാക്കി. ആദ്യം പൂര്‍ത്തിയാക്കേണ്ട സ്ഥലമെടുപ്പിന് ആവശ്യമായ ഒരുകോടി 11 ലക്ഷം രൂപ അനുവദിക്കാത്ത ധനകാര്യവകുപ്പ് കരാറുകാരന് തുക അനുവദിച്ചു നല്‍കിയതെങ്ങനെയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

പാലംപണിയുടെ പ്രധാന ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും കരാറുകാരന് ബില്ലുമാറി പണം നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നുമാണ് പിഡബ്ല്യൂഡി (ബ്രിഡ്ജസ്) അധികൃതരുടെ നിലപാട്. ധനകാര്യവകുപ്പ് പാസാക്കിയാല്‍ ഉടന്‍തന്നെ സ്ഥലം നല്‍കിയവരുടെ പണം നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അപ്പര്‍കുട്ടനാടിന്റെ നെല്ലറയായ 1,800 ഏക്കര്‍ വരുന്ന ജെ ബ്ലോക്കും, 850 ഏക്കര്‍ വരുന്ന തിരുവായിക്കേരി ടര്‍ക്കിപാടവും സ്ഥിതിചെയ്യുന്ന കാഞ്ഞിരം- മലരിക്കല്‍ ഭാഗത്തിന്റെ റോഡ് വികസനത്തിന് സാങ്കേതികത്വം പറഞ്ഞ് തടസം നില്‍ക്കുന്ന ധനകാര്യവകുപ്പ് വികസന കാര്യത്തിലും വര്‍ഗ്ഗീയവത്കരണം നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. അതിനുദാഹരണമാണ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ തന്നെ മറ്റു ചില റോഡുകലുടെ നിര്‍മ്മാണത്തിനായി ആറുകോടിരൂപ ധനവകുപ്പ് അനുവദിച്ചുവെന്ന ജോസ് കെ. മാണി എംപിയുടെ പ്രസ്താവനയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.