Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 633-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 08:41 pm IST
inSamskriti

അത: സ്വപ്‌ന: ക്വചിത്സത്യ: ക്വചിച്ചാസത്യ ഏവ വാ

അബുദ്ധാനാം പ്രബുദ്ധാനാം നാസദ്രൂപോ ന സന്മയ:

വ്യാധന്‍ ചോദിച്ചു: എന്നില്‍ ഒരു വലിയ സംശയമുണ്ട് മഹര്‍ഷേ. എങ്ങിനെയാണീ സ്വപ്‌നവസ്തുവിനെ ഒരേസമയം സത്തായും അസത്തായും കണക്കാക്കാന്‍ കഴിയുക?

മുനി മറുപടി പറഞ്ഞു: സ്വപ്‌നത്തില്‍ കാലം, ദേശം, കര്‍മ്മം, വസ്തു എന്നിവ കാണപ്പെടുന്നു. ഇവ കാണാനുള്ള കാരണം ബോധത്തില്‍ അവയുടെ ആശയം ആകസ്മികമായി ഉദ്ഭൂതമായതുകൊണ്ടാണ്. അതിനാലാണ് ഈ കാഴ്ചകള്‍ സ്വപ്‌നത്തില്‍ യഥാര്‍ത്ഥ്യമായി തോന്നുന്നത്. മന്ത്രവടികള്‍ കൊണ്ടോ കല്ലുകള്‍കൊണ്ടോ, മന്ത്രങ്ങള്‍കൊണ്ടോ, മരുന്നുകള്‍കൊണ്ടോ ഉണ്ടാക്കുന്ന മോഹക്കാഴ്‌ച്ചകള്‍, ചിലപ്പോള്‍ സത്യവും അല്ലാത്തപ്പോള്‍ വെറും മിഥ്യയും ആവാം. എന്നാല്‍ സ്വപ്‌നത്തില്‍ ഒരുവന്‍ യഥാര്‍ത്ഥ്യം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് തികച്ചും ആകസ്മികം മാത്രമാണ്.

ബോധത്തില്‍ എന്തെന്താശയങ്ങള്‍ ശക്തമായി ഉല്‍പ്പന്നമാവുന്നുവോ അതപ്രകാരം അനുഭവമാകുന്നത് ബോധത്തിന് അതിനുള്ള പ്രാഭവം ഉള്ളതുകൊണ്ടാണ്.

ഈ വസ്തുരൂപവല്‍ക്കരണത്തെ സ്വാധീനിക്കാന്‍ മറ്റൊരു വസ്തുവിന് കഴിയുമെങ്കില്‍ ബോധത്തില്‍ ഉണരുന്ന ആശയത്തിന് ദൃഢതയുണ്ടായിരുന്നു എന്നെങ്ങിനെ പറയാന്‍ കഴിയും? വാസ്തവത്തില്‍ ബോധത്തിലെ ആശയ രൂപവല്‍ക്കരണം (ഇച്ഛാ സാക്ഷാത്കാരം) അല്ലാതെ പ്രാപഞ്ചികത എന്നൊന്ന് ആന്തരീകമായോ ബാഹ്യമായോ സത്തായ ഒന്നല്ല. ഇത് സ്വപ്‌നം’ എന്ന ആശയം ഉള്ളില്‍ ഉണരുമ്പോള്‍ ആ സ്വപ്‌നം സത്യമാവുന്നു. എന്നാല്‍ ആ ആശയത്തില്‍ സംശയം ജനിച്ചാല്‍ സ്വപ്‌നവും സംശയഗ്രസ്ഥമായി അസത്തായിത്തീരുന്നു. സ്വപ്‌നം കാണുന്നയാള്‍ ആ സ്വപ്‌നവുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങള്‍ പോലും അനുഭവിക്കുകയും അവയും ആ സ്വപ്‌നത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യാറുണ്ട്. അതായത് തികച്ചും ആകസ്മികമായി ബോധത്തില്‍ ഉല്‍പ്പന്നമാവുന്ന ലോകമെന്ന ഈ കാഴ്ചയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് ഇപ്പോഴാവാം, കുറേക്കാലം കഴിഞ്ഞുമാവാം.

സൃഷ്ടിയെന്ന ആശയം ബോധത്തില്‍ ആദ്യം ഉയര്‍ന്നുവന്നു. അത് സാക്ഷാത്ക്കരിച്ച് പ്രത്യക്ഷലോകമായി. ഈ രൂപവല്‍ക്കരണവും ബോധം മാത്രമാകുന്നു.ബോധമൊഴികെ എല്ലാം സത്തും അസത്തുമാണ്. അവ ക്രമീകമോ അക്രമീകമോ ആണ്. “അതിനാല്‍ അജ്ഞാനിയെ സംബന്ധിച്ചിടത്തോളം സ്വപ്‌നം ചിലപ്പോള്‍ സത്യമായും ചിലപ്പോള്‍ അസത്യമായും കാണപ്പെടുന്നു. എന്നാല്‍ ജ്ഞാനിയെ സംബന്ധിച്ചിടത്തോളം അത് സത്തോ അസത്തോ അല്ല.”

ലോകമെന്ന കാഴ്ച ബോധത്തില്‍ ഉയരുന്ന വിക്ഷേപപ്രകടനം മാത്രമാണ്. പ്രകടനം എന്ന വാക്കില്‍ത്തന്നെ അത് യാഥാര്‍ത്ഥ്യമില്ല എന്ന് ധ്വനിക്കുന്നുണ്ടല്ലോ.

സ്വപ്‌നം കഴിയുമ്പോഴും ജാഗ്രദവസാനിക്കുമ്പോഴും ഒരുവന്‍ ഉറങ്ങുന്നു. അതിനാല്‍ ജാഗ്രദും സ്വപ്‌നവും തമ്മില്‍ അന്തരമില്ല എന്ന് വരുന്നു. ബോധം എന്ന് വിളിക്കുന്ന ‘നിശ്ചേതന’മായ വസ്തു തന്നെയാണ് ജാഗ്രദും, സ്പ്‌നവും, സുഷുപ്തിയും എല്ലാമായി നിലകൊള്ളുന്ന അവസ്ഥാത്രയങ്ങള്‍. വാസ്തവത്തില്‍ ഈ വാക്കുകള്‍ക്കൊന്നുമൊരര്‍ത്ഥവുമില്ല. ഈ നീണ്ട സ്വപ്‌നത്തില്‍ ക്രമീകതയോ ക്രമരാഹിത്യമോ ഇല്ല. എന്തെന്തെല്ലാം സ്വപ്‌നത്തില്‍ ഉദിച്ചുയരുന്നുവോ അത് അപ്രകാരം തന്നെ, കാറ്റില്‍ ചലനമെന്നപോലെ കാരണരഹിതമായി നിലകൊള്ളുന്നു. കാരണമില്ലാതെയുണ്ടാവുന്ന കാര്യത്തിന്റെ ക്രമീകതയ്‌ക്ക് സാംഗത്യമെന്തുള്ളൂ? അതുപോലെയാണ് ഈ സൃഷ്ടികളും. കാരണരഹിതമാണ് അതിന്റെ തുടക്കം. എന്തൊക്കെ എങ്ങിനെയൊക്കെ കാണപ്പെടുന്നുവോ അതൊക്കെത്തന്നെയാണ് ഈ ‘സൃഷ്ടി’യുടെ, ലോകത്തിന്റെ ക്രമം.

സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ സത്തായും ചിലപ്പോള്‍ അസത്തായും കാണപ്പെടുന്നു. അവയ്‌ക്ക് നിയതമായ ക്രമമോ പ്രമാണമോ മൂലസൂത്രമോ ഇല്ല. എല്ലാം ശുദ്ധമായ ആകസ്മികത മാത്രമാകുന്നു.മന്ത്രത്താലും മരുന്നിനാലും മായാജാലത്താലും ഉണ്ടാവുന്ന ദൃശ്യങ്ങള്‍ ജാഗ്രദവസ്ഥയിലും ഉണ്ടാവുന്നുണ്ട്. അതിനാല്‍ ജാഗ്രദ്‌സ്വപ്‌നസുഷുപ്തിയവസ്ഥകളെന്ന ഉപാധികളാല്‍ ബാധിക്കപ്പെടാത്ത ശുദ്ധബോധം മാത്രമാകുന്നു സത്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.