Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 07:40 pm IST
inSamskriti

951. സ്വയംഭവഃ – താനേ ഭവിച്ചവന്‍. ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ഉത്പത്തിയും സ്ഥിതിയും നാശവുമുണ്ട്. പ്രകൃതിയിലുള്ള ഏതിന്റെ ചരിത്രം പരിശോധിച്ചാലും അതിന്റെ ഉത്പത്തിക്ക് കാരണമായി മറ്റൊരു ശക്തിയെയോ പല ശക്തികളെയോ കണ്ടെത്താന്‍ കഴിയും. ഈ അനേ്വഷണം തുടര്‍ന്നാല്‍ എല്ലാത്തിനും കാരണമായി ബ്രഹ്മരൂപിയായ ഭഗവാനില്‍ എത്തിച്ചേരും.

ഭഗവാനു കാരണമായി ഏതിനെയെങ്കിലും കണ്ടെത്താന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് താനേ ഉണ്ടായവന്‍ എന്ന അര്‍ത്ഥത്തില്‍ ഭഗവാന്‍ സ്വയംഭവന്‍ എന്നുപേര്. സ്വയംഭവഃ, സ്വയം ഭുഃ എന്നീ നാമങ്ങള്‍ ശിവന്റെയും ബ്രഹ്മാവിന്റെയും പര്യായമായും പ്രയോഗിക്കാറുണ്ട്. വിഷ്ണുവും ശിവനും ബ്രഹ്മാവും ഒരേ ചൈതന്യത്തിന്റെ ഭിന്നരൂപങ്ങളാണല്ലോ.

കാലത്തെയും സ്വയംഭവഃ എന്ന പദം കുറിക്കുന്നു. സര്‍വാതീതവും സര്‍വനിയാമകവുമായ കാലം ഭഗവാന്റെ സ്വരൂപം തന്നെയാണ്.

വ്യാവഹാരികഭാഷയില്‍ മനുഷ്യര്‍ക്കുണ്ടാക്കുന്ന കാമത്തെയും ‘സ്വയംഭവഃ’ എന്നും പറയാറുണ്ട്. കാമം ആഗ്രഹമാണ്. ആഗ്രഹങ്ങള്‍ ആരും ഉണ്ടാക്കുന്നതല്ല. സ്വയം ഉണ്ടാകുന്നതാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും പ്രവര്‍ത്തനത്തിനും കാരണമായതും കാമമാണെന്നു പറയാം. കാമവും ഭഗവാന്റെ ഒരു രൂപമാണ്.

952. കാലാതീതഃ – കാലത്തിന് അതീതനായവന്‍. ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള ഒരു സങ്കല്‍പമാണു കാലം. ഇവിടെ നമുക്ക് സൗകര്യത്തിനുവേണ്ടി കാലത്തെ സംഭവങ്ങളുടെ തുടര്‍ച്ച എന്നു നിര്‍വചിക്കാം. കണ്ണടച്ചു തുറക്കുക, വിരലു ഞൊടിക്കുക തുടങ്ങി ഏതെങ്കിലും പ്രവൃത്തിയെ നോക്കി കാലത്തെ അവതരിപ്പിക്കാം. നിമിഷം, ത്രുടി തുടങ്ങിയവ ഉദാഹരണം. ഒരു പ്രവര്‍ത്തിയും ഇല്ലാത്ത ഒരു കാലം സങ്കല്‍പിച്ചു നോക്കുക. പ്രവൃത്തി ഇല്ലെങ്കില്‍ കാലവും ഇല്ല എന്നു പറയേണ്ടിവരും. നാരായണീയം 5-ാം ദശകത്തില്‍ പ്രാകൃത പ്രളയകാലത്തെ അവതരിപ്പിക്കാന്‍ മഹാകവി ശ്രമിക്കുന്നുണ്ട്. ആ കാലത്ത് വ്യക്തവും അവ്യക്തവുമായ പ്രപഞ്ചം ഉണ്ടായിരുന്നില്ല. എല്ലാം എവിടെപ്പോയി എന്നു രണ്ടാം ശ്ലോകത്തില്‍ പറയുന്നുണ്ട്.

”കാലഃ കര്‍മ്മ ഗുണാംശ്ച ജീവനിവഹാ വിശ്വം ച കാര്യം വിഭോ

ചില്ലീലാരതിമേയുഷി ത്വയി തദാ നിര്‍ല്ലീനതാമായയുഃ

തേഷാം നൈവ വദന്ത്യസത്ത്വമയി ഭോഃ ശക്ത്യാത്മനാ തിഷ്ഠതാം

നോ ചേത് കിം ഗഗനപ്രസൂനസദൃശാം ഭൂയോ ഭവേത് സംഭവും”

( വിഭുവായ ഗുരുവായൂരപ്പാ, കാലവും കര്‍മ്മവും ഗുണങ്ങളും ജീവനിവഹങ്ങളും തുടങ്ങി സമസ്ത വിശ്വകാര്യങ്ങളും നിന്തിരുവടിയില്‍ ചില്ലീലാരതിയെ പ്രാപിച്ചു ലഭിച്ചു. ഹേ ഭഗവന്‍, നിന്തിരുവടിയില്‍ സ്ഥിതിചെയ്യുന്നവ ഇല്ലാതായി എന്ന് (ആചാര്യന്മാര്‍) പറയുന്നില്ല. അല്ലെങ്കില്‍ ആകാശം പുഷ്പസദൃശങ്ങളായ അവ വീണ്ടും എങ്ങനെയുണ്ടാകും). കാലം ഭഗവാനില്‍ ലയിക്കുന്നു. പ്രപഞ്ചോത്പത്തിക്കൊപ്പം ഭഗവാനില്‍നിന്നു പുനര്‍ജനിക്കുന്നു. ഭഗവാന്‍ കാലത്തിനതീതനാണെന്ന് എടുത്തും പറയേണ്ട കാര്യമില്ല.

953. യുഗാദ്ധ്യക്ഷഃ – കാലമളക്കാനുള്ള തോതുകളില്‍ വലിപ്പം കൂടിയവയില്‍ ഒന്നാണ് യുഗം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലും ചേര്‍ന്ന കാലയളവിന് മഹായുഗം എന്നു പേര്. ഒരു മഹായുഗം 4320000 മനുഷ്യവര്‍ഗം ചേര്‍ന്നകാലമാണ്. ഇങ്ങനെയുള്ള അനന്തകോടി മഹായുഗങ്ങള്‍ക്ക് അധ്യക്ഷനായി വിരാജിക്കുന്ന കാലാതീതനാണ് ഗുരുവായൂരപ്പന്‍. മേല്‍നോട്ടം വഹിക്കുന്ന ആളാണ് അധ്യക്ഷന്‍. പ്രപഞ്ചഗതിക്കു മേല്‍നോട്ടം വഹിക്കികയാണു ഭഗവാന്‍.

യുഗശബ്ദത്തിന് ഇരട്ട എന്നും അര്‍ത്ഥമുണ്ട്. ഏകവും അവിഭാജ്യവും അവ്യക്തവുമായ ബ്രഹ്മത്തില്‍ സൃഷ്ട്യദിവാഞ്ഛ ഉണ്ടാകുമ്പോള്‍ പ്രകൃതിയും പുരുഷനും ഉണ്ടാകുന്നു. പ്രകൃതി പുരുഷ സംയോഗത്തില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്പത്തി. പ്രകൃതി പുരുഷരുടെ പ്രപഞ്ചസൃഷ്ടിക്കു മേല്‍നോട്ടം വഹിക്കുന്നതിനാല്‍ ഗുരുവായൂരപ്പന് യുഗാദ്ധ്യക്ഷന്‍ എന്നുപേരുണ്ടായി എന്നും അഭിപ്രായം.

പരമാത്മാവും ജീവാത്മാവുമായി വേര്‍പിരിഞ്ഞ് പ്രപഞ്ച ചേതനയും വ്യക്തികളുടെ ജീവാത്മാവുമായി രണ്ടുരൂപത്തില്‍ വര്‍ത്തിക്കുന്ന പരബ്രഹ്മത്തിനു സാക്ഷ്യം വഹിക്കുന്നതിനാലും ഗുരുവായൂരപ്പന്‍ യുഗാദ്ധ്യക്ഷനാണ്.

(തുടരും)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.