ആനന്ദത്തിലേക്കുള്ള ആത്മാവിന്റെ പ്രേമമാണ് ഭക്തി. ആത്മാവിന്റെ ഭക്തികൊണ്ടുള്ള അഭിഷേകമാണ് ഹൃദയ ശുദ്ധത കൈവരുത്തുന്നത്.
പരിശുദ്ധ ശക്തിയില്‍ അഭിഷേകം ചെയ്യാത്ത ആത്മാവ് ശുദ്ധമാകുകയില്ല. ആത്മപരിശുദ്ധിയെന്നു പറയുന്നത് ആത്മാവില്‍ പരിശുദ്ധശക്തിയുടെ അഭിഷേകമാണ്. അപ്പോഴുള്ള ആനന്ദാവസ്ഥ പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്.
ആ ആനന്ദത്തിലേക്കുള്ള ആവേശം ഭൗതികമായ ഏതു സുഖത്തേക്കാളും ആനന്ദാനുഭവസ്ഥതയെ ഉളവാക്കുന്നതാണ്. ആത്മീയസുഖത്തിലേക്കു കടക്കുവാന്‍ സാധിച്ചാല്‍ അതില്‍പ്പരം ഭാഗ്യം മറ്റൊന്നില്ല”.
















