Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 632-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 07:22 pm IST
in Samskriti

മുനി തുടര്‍ന്നു: ഞാനാ ദീര്‍ഘനിദ്രയില്‍ നിന്നും പുറത്തുവന്നപ്പോള്‍ ഈ ലോകം എന്റെ സ്വപ്‌നത്തില്‍ ഒരു സമുദ്രത്തില്‍ നിന്നെന്നവണ്ണം ഉല്‍പ്പന്നമായി. അത് ശിലയില്‍ നിന്നും ശില്‍പമെന്നപോലെയും, മരത്തില്‍ നിന്നും പൂക്കളെന്നപോലെയും, കടലില്‍ നിന്നും തിരമാലകളെന്നപോലെയും മനസ്സില്‍ ഉയര്‍ന്നുപൊങ്ങുന്ന ഓര്‍മ്മകളെപ്പോലെയും ആയിരുന്നു.

അത് ആകാശത്തുനിന്നും ഉതിര്‍ന്നുവീണതുപോലെയും, ഭൂമിയില്‍ നിന്നും പൊട്ടി മുളച്ചതുപോലെയും, ഹൃദയത്തില്‍ ഉയര്‍ന്നുണര്‍ന്നതുപോലെയും, ധാന്യമണികള്‍ പാടങ്ങളില്‍ വിളഞ്ഞു വിളങ്ങുന്നതുപോലെയും, ഒരു കൊവിലിനുള്ളില്‍ നിന്നും പുറത്തുവന്നതുപോലെയും, മൂടുപടമഴിച്ച ദൃശ്യമെന്നതുപോലെയും ആയിരുന്നു.

എവിടെനിന്നാണീ ലോകം ഉദ്ഭൂതമായത്? ആര്‍ക്കുമതറിയാന്‍ വയ്യ. അനന്താവബോധമെന്ന പടുകൂറ്റന്‍ ശിലയില്‍ നിന്നും മെനഞ്ഞെടുത്ത ശില്‍പ്പമാണത്. ശുദ്ധാകാശം അല്ലെങ്കില്‍ ശൂന്യതയാകുന്ന ചുവരുകളാല്‍ നിര്‍മ്മിക്കപ്പെട്ട സങ്കല്‍പ്പനഗരമാണത്. അജ്ഞാനമെന്ന മായാവിയുടെ ചെപ്പടിവിദ്യ.

നോക്കുമ്പോള്‍ യഥാര്‍ത്ഥ്യമെന്ന പ്രതീതിയുണ്ടാക്കുമെങ്കിലും അത് കാലദേശാനുബദ്ധമല്ല. വൈവിദ്ധ്യതയാര്‍ന്നതെന്നു തോന്നുമെങ്കിലും അത് അദ്വൈതവും, വൈവിദ്ധ്യവും ശൂന്യവും എല്ലാമാണ്; അതേസമയം ഒന്നുമേ അല്ലതാനും.

വായുവില്‍പ്പണിത കൊട്ടാരമെന്നതുപോലെ, ജാഗ്രദ് അവസ്ഥയില്‍ അത് അനുഭവവേദ്യമാകുന്നു. ഒരിക്കലും സൃഷ്ടിക്കപ്പെടിട്ടില്ലയെങ്കിലും സൃഷ്ടമായതുപോലെയത് നിലകൊള്ളുന്നു. അത് ശുദ്ധബോധമാകുന്നു.

അതില്‍ കാലം, ദേശം, വസ്തു, കര്‍മ്മം, സൃഷ്ടി, സംഹാരം തുടങ്ങിയ പ്രാഭവങ്ങളെല്ലാമുണ്ട്. അതില്‍ ദേവന്മാരും അസുരന്മാരും മനുഷ്യരും വൈദ്ധ്യമാര്‍ന്ന ജീവസഞ്ചയങ്ങളുമുണ്ട്. അരുവികളും പര്‍വ്വതങ്ങളും കാടുകളും ആകാശവും താരങ്ങളും അതിലാണ്. ഞാനീ ‘ദൃഷ്ടിതലത്തെ’ കാണുകയുണ്ടായി. അതേ സമയം പണ്ട് താമസിച്ചിരുന്ന വീടും ബന്ധുമിത്രാദികളേയുമെല്ലാം പണ്ടത്തേതുപോലെതന്നെ ഞാനവിടെ കണ്ടു. ഇവയെല്ലാം എന്റെ ദൃഷ്ടി പഥത്തില്‍ കൊണ്ടുവന്നത് എന്നില്‍ ലീനമായിരുന്ന വാസനകളാണ്.

എന്നിലെ വാസനകളുടെ പ്രേരണയാല്‍ ഈ കാഴ്ചകള്‍ ഒന്നും സത്യമല്ലെന്ന കാര്യം മറന്നുകൊണ്ട് ഞാനെന്റെ ബന്ധുമിത്രാദികളെ ആശ്ലേഷിക്കാനും അവരുടെ കുശലമന്വേഷിക്കാനും തുടങ്ങി. ഒരു കണ്ണാടി അതിന്റെ മുന്നിലുള്ള വസ്തുവിനെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നതുപോലെ ബോധത്തില്‍ എന്തെല്ലാം സമര്‍പ്പിക്കപ്പെടുന്നുവോ, അവയെയെല്ലാം അവയുടെ നാമരൂപങ്ങളായി അത് പ്രകാശിപ്പിക്കുന്നു.

എന്നാല്‍ എല്ലാം ശുദ്ധമായ ബോധം മാത്രമാണെന്ന സാക്ഷാത്ക്കാരത്തില്‍ എത്തിയവന്‍ ഇപ്രകാരമുള്ള ആപേക്ഷികസത്യത്തില്‍പ്പെട്ടുവശാവുകയില്ല. അയാള്‍ നിത്യസ്വതന്ത്രനാണ്, ഏകാകിയാണ്. അയാളെ യാതൊന്നും ബാധിക്കുന്നില്ല.

ഒരിക്കലും ഈ എകാത്മകതയെന്ന അറിവ് നഷ്ടമാകാത്തവനെ നാനാത്വം, അല്ലെങ്കില്‍ വിച്ഛിന്നത എന്ന പിശാചിനു സ്വാധീനിക്കാനാവില്ല. സത്സംഗത്തിലേര്‍പ്പെട്ട് ഈ ശാസ്ത്രം പഠിച്ച്, അറിവുറച്ചവനില്‍ അത് ഇനിയൊരിക്കലും നഷ്ടമാവുകയില്ല.

എന്നാല്‍ ആ കാലത്ത് എന്റെ അറിവിനിത്ര ദൃഢതയോ പാകതയോ ഉണ്ടായിരുന്നില്ല. ബന്ധുത്വം മുതലായ ആശയങ്ങള്‍ അപ്പോഴും എന്നില്‍ നിന്നും വിട്ടകന്നിരുന്നില്ല. എന്നാലിപ്പോള്‍ എന്റെ അറിവിനെയിളക്കാനോ എന്നിലെ സാക്ഷാത്കാരനിറവില്‍ നിഴല്‍ വീഴ്‌ത്താനോ യാതൊന്നിനുമാവില്ല.

അല്ലയോ വേടാ, നിന്റെ മനസ്സും ഇപ്പോള്‍ ഉറച്ചിട്ടില്ല. നിനക്ക് മഹത്തുക്കളുമായുള്ള സത്സംഗം ഉണ്ടായിട്ടില്ലല്ലോ.

വ്യാധന്‍ പറഞ്ഞു: ശരിയാണ് മഹര്‍ഷേ. അങ്ങ് പറയുന്നതുപോലെ നടക്കട്ടെ. അങ്ങയില്‍ നിന്നും അജ്ഞാനാന്ധകാരത്തെ നീക്കാനുതകുന്ന പ്രഭാപൂരിതമായ വചനങ്ങള്‍ ശ്രവിച്ചിട്ടും എന്നില്‍ സംശയം ബാക്കിയാണ്. ‘ഇതെല്ലാം സത്യം തന്നെയോ?’ എന്ന ചോദ്യമെന്നില്‍ ഇപ്പോഴും തുടിക്കുന്നുണ്ട്. എത്ര കഷ്ടമെന്നു നോക്കൂ. ഈ അജ്ഞാനംപോലും സുവിദിതമാകുമ്പോള്‍ അതിനെ ഉന്മൂലനം ചെയ്യുകയെന്നതു ശ്രമകരം തന്നെ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.