മേല്‍പ്പറഞ്ഞതും പക്ഷേ 100%വും പ്രായോഗികമാവണമെന്നില്ല. ആകയാല്‍ ഇതിന്റെയും ആന്തരിക തലത്തിലേക്ക് നീങ്ങിച്ചിന്തിക്കാം അത് വളരെയധികം പ്രായോഗികവും സുരക്ഷിതവുമാണ്.
‘മാതൃ’പദംകൊണ്ട് അതിന്റെ സ്വഭാവവിശേഷതകള്‍ ചിന്തിക്കണം. അലിവ്, ദയ, സഹിഷ്ണുത, വാത്സല്യം, അസ്ഥിത്വ ചിന്ത, ഭയാശങ്കകള്‍, ഇവയുടെ സ്വരൂപമാണത്. മാത്രമല്ല ജീവിതത്തിലെ സന്തോഷ ഘടകമാണ് പലപ്പോഴും മാതാവ്. ഈ സവിശേഷതകള്‍ ചിന്തിക്കുമ്പോള്‍ നാമറിയേണ്ടത് നമ്മുടെ മനസ്സ്, ബുദ്ധി, അഹങ്കാരം എന്നാണല്ലോ പറയാറ്. ഇതില്‍ മനസ്സ് മാതൃത്വമാണത്. ജ്യോതിഷ ശാസ്ത്രത്തില്‍ ചന്ദ്രന്‍ മാതൃകാരകനും മനസ്സിന്റെ അധിപനുമാണ്. ഇനി പിതാവിനെ ഇപ്രകാരം ചിന്തിക്കുക ‘അഹം’ അഥവാ ഞാന്‍ എന്ന ഭാവമാണ് നമ്മുടെ പിതാവ്. എന്നെ ഞാനാക്കുന്നത് എന്റെ ‘ഞാന്‍’ എന്ന ഭാവമാണല്ലോ (സ്ത്രീയിലും, പുരുഷനിലും) ഈ അഹം ബോധമാകുന്നു ഇവിടെ പിതാവ്.
















