Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദല്‍ഹി കുതിപ്പിന് വിരാമം; ഗോവന്‍പട വിജയം കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 09:47 pm IST
inSports

ഗോവ എഫ്‌സിക്ക് വേണ്ടി ഗോള്‍ നേടിയ ജുവല്‍ രാജയുടെ (മധ്യത്തില്‍) ആഹ്ലാദം

മഡ്ഗാവ്: ഒടുവില്‍ ഗോവ എഫ്‌സി വിജയിച്ചു. അതും അപരാജിതരായിരുന്ന ദല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഇഞ്ചുറി സമയത്ത് ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ടോള്‍ഗെ ഒസ്‌ബെ നേടിയ ഗോളാണ് ഗോവന്‍ ടീമിന് സ്വന്തം മണ്ണില്‍ തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്.

ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഗോവന്‍ തേരോട്ടം. ദല്‍ഹി ഡൈനാമോസിന് വേണ്ടി മാഡ്‌സ് ജുന്‍കറും ഗോവക്ക് വേണ്ടി ജുവല്‍ രാജയും ഒസ്‌ബെയും ലക്ഷ്യം കണ്ടു. തങ്ങളുടെ അഞ്ചാം മത്സരത്തിലാണ് ഗോവ കന്നി വിജയം നേടിയത്. ദല്‍ഹിയുടെ ആദ്യ പരാജയമാണിത്.

ദല്‍ഹി കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി സൂപ്പര്‍താരം ഡെല്‍ പിയറോയെയും പ്രതിരോധനിരിലെ കരുത്തന്‍ വിം റെയ്‌മേക്കേഴ്‌സിനെയും സ്റ്റീഫന്‍ ഡയസിനെയും പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത്. ഇവര്‍ക്ക് പകരം മോര്‍ട്ടന്‍ സുകോബയും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസും സ്റ്റിജന്‍ ഹ്യൂബനും കളത്തിലിറങ്ങി. അതേസമയം അഞ്ച് മാറ്റങ്ങളുമായാണ് സീക്കോ പരിശീലിക്കുന്ന ഗോവ എഫ്‌സി ഇറങ്ങിയത്.

ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കാട്ടിമാണിക്ക് പകരം ജാന്‍ സെദയും പീറ്റര്‍ കാര്‍വാലോക്ക് പകരം റോവില്‍സണ്‍ ഫെര്‍ണാണ്ടസും ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന് പകരം ജുവല്‍ രാജയും റാന്റി മാര്‍ട്ടിന്‍സിന് പകരം മന്‍ദാര്‍ ദേശായിയും മിഗ്വേല്‍ ഹെര്‍ലിന് പകരം മിറോസ്ലാവ് സ്ലെപിക്കയും ഇറങ്ങി.

കൡയുടെ തുടക്കത്തില്‍ തന്നെ മൂന്ന് അവസരങ്ങള്‍ ഗോവന്‍ താരങ്ങള്‍ പാഴാക്കി. മിറോസ്ലാവും ആന്‍ഡ്രെ സാന്റോസും ബെനഗെല്ലോയുമാണ് അവസരങ്ങള്‍ പാഴാക്കിയത്. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ഏഴാം മിനിറ്റില്‍ ദല്‍ഹി ലീഡ് നേടി. ഹാന്‍സ് മുള്ളര്‍ തള്ളിക്കൊടുത്ത പന്തുമായി കുതിച്ചുകയറിയ ബ്രൂണോ അരിയാസ് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന മാഡ്‌സ് ജുന്‍കറിന് പാസ് നല്‍കി.

പന്ത് കിട്ടിയ ജുന്‍കര്‍ പന്ത് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആദ്യശ്രമം ലക്ഷ്യംകണ്ടില്ല. എന്നാല്‍ രണ്ടാം ശ്രമത്തില്‍ ജുന്‍കര്‍ ലക്ഷ്യം കണ്ടതോടെ ദല്‍ഹി ഡൈനാമോസ് 1-0ന് മുന്നിലെത്തി. പിന്നീട് 19-ാം മിനിറ്റില്‍ ഗോവന്‍ ടീമിന് സമനില നേടാന്‍ അവസരം ലഭിച്ചെങ്കിലും മിറോസ്ലാവിന് ലക്ഷ്യം പിഴച്ചു. 27-ാം മിനിറ്റില്‍ മിറോസ്ലാവ് ഒരു വോളിപായിച്ചെങ്കിലും പന്ത് നേരെ ദല്‍ഹി ഗോളിയുടെ കൈകളിലേക്കായിരുന്നു.

തൊട്ടുപിന്നാലെ ഗോവ എഫ്‌സി പരിക്കേറ്റ ആന്‍ഡ്രെ സാന്റോസിനെ പിന്‍വലിച്ച് ഹാരൂണ്‍ ഫക്രുദ്ദീനെകളത്തിലിറക്കി. 31-ാം മിനിറ്റില്‍ വീണ്ടും ഗോവക്ക് സമനില നേടാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 39-ാം മിനിറ്റില്‍ ദല്‍ഹിയുടെ മാഡ്‌സ് ജുന്‍കര്‍ ലീഡ് ഉയര്‍ത്താനുള്ള ഒരു സുവര്‍ണ്ണാവസരം നഷ്ടമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോവ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ഡൈനാമോസ് ബോക്‌സിലേക്ക് നടത്തിയെങ്കിലും ലക്ഷ്യം പിഴച്ചു. 49, 51 മിനിറ്റുകളില്‍ റോമിയോ ഫെര്‍ണാണ്ടസും 53, 55 മിനിറ്റുകളില്‍ മാന്‍ഡര്‍ ദേശായിയുമാണ് അവസരങ്ങള്‍ നഷ്ടമാക്കിയത്. 63-ാം മിനിറ്റില്‍ മാഡ്‌സ് ജുന്‍കറിന് പകരം സൂപ്പര്‍താരം ദെല്‍ പിയറോയെ ഡൈനാമോസ് കളത്തിലിറക്കി. തൊട്ടുപിന്നാലെ രണ്ട് സുന്ദരമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സഹതാരങ്ങള്‍ക്ക് മുതലാക്കാനായില്ല. തൊട്ടുപിന്നാലെ ഗോവയുടെ അര്‍ഹിച്ച സമനില ഗോള്‍പിറന്നു. 73-ാം മിനിറ്റില്‍ റൊമിയോ ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ജുവല്‍ രാജയാണ് ദല്‍ഹി വലയിലെത്തിച്ചത്. പിന്നീട് ഇഞ്ചുറി സമയത്ത് ഗോവയുടെ വിജയഗോളും പിറന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.