Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതാനുഷ്ഠാനങ്ങളുടെ അടിസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2014, 09:57 pm IST
inSamskriti

വ്രതങ്ങളുടെയെല്ലാം അടിസ്ഥാനം ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ്. സ്‌നാനം, ആഹാരശുദ്ധി തുടങ്ങിയവയിലൂടെ ശരീരശുദ്ധിയും ജപം, ഈശ്വര സ്മരണം, ക്ഷേത്രദര്‍ശനം തുടങ്ങിയവയിലൂടെ മനഃശുദ്ധിയും കൈവരുന്നു. അങ്ങനെ ക്രമേണ പൂര്‍വ്വജന്മങ്ങളിലും ഈ ജന്മത്തിലും ചെയ്ത  ദുഷ്‌കൃതങ്ങളുടെ പാപക്കറ കഴുകിക്കളയപ്പെടുന്നു. അപ്പോള്‍ സ്വാഭാവികമായും ദുഷ്‌കൃതഫലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളില്‍നിന്നും മോചനവും സിദ്ധിക്കുന്നു.

തപസ്സിന്റെ ഒരു ലഘുവായ പതിപ്പാണ് വ്രതം എന്നു പറയാം. ആഹാരം, നിദ്ര തുടങ്ങിയ ശരീരധര്‍മ്മങ്ങളെ വിട്ട് കഠിനനിഷ്ഠകളോടെ ചെയ്യുന്ന ഈശ്വരോപാസനയാണ് തപസ്സ്. എല്ലാ സുഖസൗകര്യങ്ങളെയും ത്യജിക്കുക, വിശപ്പും ദാഹവും ക്ഷമയോടെ സഹിക്കുക, യാദൃശ്ചികമായി ആഹാരം ലഭിച്ചാല്‍ അതുകൊണ്ടുമാത്രം തൃപ്തിപ്പെടുക, സത്യവും അഹിംസയും പാലിക്കുക എന്നിവയൊക്കെ തപസ്സിന്റെ ഭാഗങ്ങളാണ്. എല്ലാ ദുഃഖങ്ങളെയും കുറവുകളെയും ക്ഷമാപൂര്‍വ്വം സഹിച്ച് ഈശ്വരോപാസന ചെയ്യുക. തിതിക്ഷയാണ് തപസ്സിന്റെ അടിസ്ഥാനം. പഞ്ചാഗ്നിമദ്ധ്യത്തിലുള്ള തപസ്സുവരെ പല ഋഷീശ്വരന്‍മാരും അനുഷ്ഠിച്ച കഥ നമുക്കറിയാം. (മുമ്പിലും പുറകിലും ഇരു പാര്‍ശ്വങ്ങളിലും അഗ്നി ജ്വലിപ്പിച്ച് അതിനു മദ്ധ്യത്തിലിരുന്ന് തപസ്സു ചെയ്യുക. മുകളില്‍ സൂര്യതാപവും. ഇതാണ് പഞ്ചാഗ്നി മദ്ധ്യത്തിലുള്ള തപസ്സ്). ഇത്തരത്തിലുള്ള കഠിനതപസ്സുകള്‍ അനുഷ്ഠിക്കുക ലൗകികജീവിതം നയിക്കുന്ന സാധാരണ മനുഷ്യന് അസാദ്ധ്യമാണല്ലോ. അത്തരത്തിലുള്ളവര്‍ക്കു വിധിക്കപ്പെട്ടിട്ടുള്ളവയാണ് വ്രതങ്ങള്‍. തപസ്സുകൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് ശാസ്ത്രം സൂചിപ്പിക്കുന്നു. ഏതു സുഖത്തിന്റെയും അടിത്തറയും തപസ്സാണ്. പ്രവൃത്തികളിലൂടെയാണ് നമുക്ക് എന്തും സിദ്ധിക്കുന്നത്. ഏതു പ്രവൃത്തിക്കും അതിന്റേതായ ക്ലേശവുമുണ്ടാവും. ഐഹികവും പാരത്രികവുമായ ഏതു സുഖത്തിനും ക്ലേശകരമായ പ്രവൃത്തി അനിവാര്യമാണല്ലോ. അതുപോലെ ക്ലേശകരമായ തപസ്സിന്റെ ഫലം സുഖമാണ്.

തപസ്സിന്റെയായാലും വ്രതങ്ങളുടെയായാലും അടിസ്ഥാന നിയമങ്ങള്‍ക്ക് ഐകരൂപ്യമുണ്ട്. ആഹാരം, നിദ്ര തുടങ്ങിയവയിലുള്ള നിയന്ത്രണം, ഇന്ദ്രിയങ്ങളുടെ നിയന്ത്രണം എന്നിവ തപസ്സിന്റെയും വ്രതങ്ങളുടെയും അടിസ്ഥാനമാണ്. ആഗ്രഹങ്ങളെ അടക്കിനിര്‍ത്തിയും ലൗകികസുഖങ്ങളെ ഒഴിവാക്കിയും പൂര്‍ണമായും ഈശ്വരോപാസന ചെയ്യുക എന്നതാണ് വ്രതാനുഷ്ഠാനംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവയിലൂടെ മാത്രമേ ശരീരവും വാക്കും മനസ്സും പരിശുദ്ധമാകൂ. അങ്ങനെയാകുമ്പോള്‍ മാത്രമാണ് ദോഷശാന്തിയും ഈശ്വരസാക്ഷാത്കാരവും കൈവരുന്നത്. നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍, ദുരിതങ്ങള്‍, സംഘര്‍ഷങ്ങള്‍, അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ദുഷ്‌കൃതങ്ങള്‍ എന്നിവയ്‌ക്കിടയില്‍ നിശ്ചിത ദിവസമോ ദിവസങ്ങളോ ഇവയില്‍നിന്നെല്ലാം ശരീരംകൊണ്ടും മനസ്സുകൊണ്ടും ഒഴിവായി, സുഖങ്ങളെ പരിത്യജിച്ച്, ഈശ്വരോപാസന മാത്രം ചെയ്യുക. അത് അതുവരെ മനസ്സില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ കഴുകിക്കളയാന്‍ സഹായിക്കുന്നു. ദുഷ്‌കൃതങ്ങളുടെ ഫലമായ പാപങ്ങളില്‍നിന്നു മോചനം നേടാന്‍  സഹായിക്കുന്നു. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ ലൗകികജീവിതത്തില്‍ ചരിക്കുന്ന ഏവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു ശുദ്ധീകരണ പ്രക്രിയയാണെന്നു കാണാം.

എല്ലാ വ്രതങ്ങളും കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവല്‍സരം, അയനം, ഋതു, മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വ്രതങ്ങളെല്ലാം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിലുള്ള കാലഗണനയെ അടിസ്ഥാനമാക്കി വൈവിദ്ധ്യമേറിയ അനവധി വ്രതങ്ങള്‍ പ്രചാരത്തിലുണ്ട്. തപസ്സ്,അതിനു ഫലപ്രാപ്തിയുണ്ടാകുന്നതുവരെ തുടരുമ്പോള്‍ വ്രതം നിശ്ചിതസമയത്തുതന്നെ അവസാനിപ്പിക്കുന്നു. അമാവാസി, ഏകാദശി, പ്രദോഷം തുടങ്ങിയ വ്രതങ്ങള്‍ അതാതു ദിവസങ്ങളില്‍ അനുഷ്ഠിക്കുമ്പോള്‍ ചാന്ദ്രായണം തുടങ്ങിയവ കൂടുതല്‍ ദിവസങ്ങളില്‍ നീണ്ടുനില്‍ക്കുന്നവയാണ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.