ന്യൂദല്‍ഹി: മധ്യമേഖലക്കെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തെക്കന്‍ മേഖലക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മധ്യമേഖലയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 276 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ തെക്കന്‍ മേഖല നാല് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തിട്ടുണ്ട്. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 32 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് തെക്കന്‍ മേഖല നേടിയിരിക്കുന്നത്. 168 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ലോകേഷ് രാഹുലും 38 റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസില്‍.
നേരത്തെ 7ന് 237 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച മധ്യമേഖലക്ക് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 79 റണ്‍സെടുത്ത റോബിന്‍ ബിസ്താണ് ടോപ് സ്‌േകാറര്‍. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച തെക്കന്‍ മേഖലക്ക് വേണ്ടി റോബിന്‍ ഉത്തപ്പയും (80) രാഹുലും ചേര്‍ന്ന് ഗംഭീര തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 168 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഉത്തപ്പ പുറത്തായശേഷം ക്രീസിലെത്തിയ ബാബാ അപരാജിത്ത് 21 റണ്‍സെടുത്തും ദിനേശ് കാര്‍ത്തികും ആര്‍. പ്രസന്നയും (ഇരുവരും 0) പെട്ടെന്ന് പുറത്തായെങ്കിലും രാഹുലും വിഹാരിയും ചേര്‍ന്ന് തെക്കന്‍ മേഖലയെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.
















