Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2014, 07:36 pm IST
in Samskriti

933. ബന്ധകഃ – ബന്ധിപ്പിക്കുന്നവന്‍. പലതരത്തിലുള്ള ബന്ധങ്ങളാണു ജീവിതം. ആ ബന്ധങ്ങളുടെ അടിത്തറ പ്രപഞ്ചഘടനയാണ്. അവികാരിയായ ബ്രഹ്മചൈതന്യം പ്രകൃതിയും പുരുഷനുമായി പിരിയുന്നതിനെക്കുറിച്ചു മുമ്പു പറഞ്ഞിരുന്നു.

സൃഷ്ടിക്കുവേണ്ടിയാണ് ഈ ദ്വന്ദ്വഭാവം. പുരുഷനും പ്രകൃതിയും തമ്മില്‍ ചേരുമ്പോഴാണ് പ്രപഞ്ചം ഉണ്ടാകുന്നത്. പുരുഷനെയും പ്രകൃതിയെയും പരസ്പരം ബന്ധിപ്പിക്കുന്നവനായി പരബ്രഹ്മ സ്വരൂപിയായ ഭഗവാനെ നാമം സ്തുതിക്കുന്നു.

പ്രപഞ്ചം ഉണ്ടായിക്കഴിഞ്ഞപ്പോള്‍ അതിനു പ്രവര്‍ത്തനം വേണം. പ്രവര്‍ത്തിക്കണമെങ്കില്‍ ആ പ്രവര്‍ത്തനത്തിനു സജ്ജമായ ശരീരം വേണം. പ്രകൃതി ത്രിഗുണങ്ങളെയും പഞ്ചഭൂതങ്ങളെയും സൃഷ്ടിച്ചു. പരമാത്മചൈതന്യത്തില്‍ നിന്നു ജീവാത്മാക്കളെയും സൃഷ്ടിച്ചു. ജീവാത്മാവിനെ ജഡമായ ചൈതന്യവുമായി ബന്ധിച്ചപ്പോള്‍ പലതരത്തിലുള്ള ജീവികളുണ്ടായി ജീവാത്മാവിനെ ശരീരവുമായി ബന്ധിക്കുന്നതു ഭഗവാനാകയാല്‍ ഭഗവാനു ബന്ധകനെന്നു പേര്.

934. ബന്ധകര്‍ത്താഃ – ബന്ധങ്ങളുണ്ടാക്കുന്നവന്‍. വ്യാവഹാരിക ഭാഷയില്‍ ഈ നാമവും മുന്‍നാമവും പര്യായപദങ്ങളാണ്. ഗുരുവായൂരപ്പന്റെ നാമങ്ങളായി സ്വീകരിച്ചപ്പോള്‍ ഇവയ്‌ക്കു തമ്മില്‍ അല്പമെങ്കിലും വ്യത്യാസം കല്പിക്കേണ്ടിവരുന്നു. ‘ബന്ധകഃ’ എന്ന മുന്‍നാമത്തെ ആദ്ധ്യാത്മികതലത്തിലാണു വ്യാഖ്യാനിച്ചത്. ഈ നാമം ലൗകിബന്ധങ്ങളുടെ കര്‍ത്താവായി ഗുരുവായൂരപ്പനെ സ്തുതിക്കുന്നു.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി രൂപം കൊള്ളുന്നതോടെ ജനിക്കാന്‍ പോകുന്ന ശിശു മാതാവിനോടും പിതാവിനോടും ബന്ധപ്പെട്ടുകഴിഞ്ഞു. ഗര്‍ഭം വളരുന്നതോടൊപ്പം ബന്ധങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. ശിശുവായി ഭൂമിയില്‍ പിറന്നുവീഴുന്നത് നിരവധി ബന്ധങ്ങളുടെ വലയ്‌ക്കുള്ളിലാണ്. കുടുംബവുമായും കുടുംബാംഗങ്ങളുമായുള്ള ബന്ധം, വീടിനോടും നാടിനോടും രാഷ്‌ട്രത്തോടും ആ രാഷ്‌ട്രത്തിലെ ഭരണസംവിധാനത്തോടുമുള്ള ബന്ധം, അച്ഛനമ്മയ്‌ക്കുമുള്ള ഈശ്വര സങ്കല്പങ്ങളും മതാചാരങ്ങളുമായുള്ള ബന്ധം, ലോകത്തു നിലവിലുള്ള ശാസ്ത്ര സങ്കേതങ്ങളോടുള്ള ബന്ധം, അവരുപയോഗിക്കുന്ന ഭാഷയോടും കലാരൂപങ്ങളുമായുള്ള ബന്ധം, ചുറ്റുപാടുമുള്ള സസ്യങ്ങളും ജീവികളുമായുള്ള ബന്ധം ഇങ്ങനെ എണ്ണമറ്റ ബന്ധങ്ങളുടെ പാരതന്ത്ര്യത്തിലേക്കു പതിക്കുന്ന ശിശു വളരുമ്പോള്‍ ബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.

കൂട്ടുകാര്‍, അധ്യാപകര്‍ സിനിമയിലും സീരിയലുകളിലും വീണ്ടും വീണ്ടും കാണുന്ന രൂപങ്ങളും കേള്‍ക്കുന്ന ശബ്ദങ്ങളും വായിച്ചും പറഞ്ഞുകേട്ടും പരിചയപ്പെട്ട ചരിത്രപുരുഷന്മാര്‍, പുരാണേതിഹാസങ്ങളിലൂടെ പരിചിതരായ ദേവമൂര്‍ത്തികള്‍ എന്നിങ്ങനെ അസംഖ്യവും വിചിത്രവുമായ നൂറായിരക്കണക്കിനു ബന്ധങ്ങള്‍. എല്ലാ ബന്ധങ്ങളും വ്യക്തിക്കു സുഖവും തൃപ്തിയും അതോടൊപ്പം ദുഃഖവും ക്ലേശവും ഉണ്ടാക്കി ആനന്ദിപ്പിക്കുകയും വെറുപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യും. ഈ ബന്ധങ്ങളെ മൊത്തത്തില്‍ സംസാരബന്ധം എന്നുപറയാം. സംസാരബന്ധം ദുഃഖഭൂയിഷ്ടമായാലും ആ ബന്ധത്തില്‍ തുടരാനായിരിക്കും മിക്കവരും ആഗ്രഹിക്കുന്നത്.

ഈ ബന്ധങ്ങളെല്ലാം വ്യക്തിയുടെയും സമൂഹത്തിന്റെയും സുസ്ഥിതിക്കുവേണ്ടി ഗുരുവായൂരപ്പന്‍ തന്നെ ഉണ്ടാക്കുന്നവയാണ്. പ്രപഞ്ചത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി ഭഗവാന്‍ വ്യക്തികളെ ബന്ധനത്തിലാക്കുന്നു. എല്ലാ ബന്ധങ്ങളും ഉണ്ടാക്കുന്നവനയാകയാല്‍ ഭഗവാന് ‘ബന്ധകര്‍ത്താ’ എന്നു നാമം.

935. സര്‍വബന്ധവിപാടകഃ – എല്ലാ ബന്ധങ്ങളെയും പൂര്‍ണമായി നശിപ്പിക്കുന്നവന്‍. മുന്‍നാമങ്ങളില്‍ ചര്‍ച്ച ചെയ്ത ബന്ധങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും ആ അറിവ് മനസ്സിന്റെ അബോധതലങ്ങളില്‍ നിഷ്‌ക്രിയമായി ഉറങ്ങുകയാണ് പതിവ്. അപൂര്‍വ്വം ചില ഭാഗ്യവാന്മാര്‍ ഈ ബന്ധങ്ങളില്‍നിന്നു മുക്തിനേടാന്‍ ശ്രമിക്കും. ചിലരേ വിജയിക്കാറുള്ളൂ. ഭഗവാന്റെ ഭക്തര്‍ അനായാസമായി എല്ലാ ബന്ധങ്ങളില്‍നിന്നും മുക്തരാകും. സൂര്യപ്രകാശത്തില്‍ ഇരുട്ട് ഇല്ലാതാക്കുന്നതുപോലെ ഭഗവാന്റെ സ്മരണ മനസ്സില്‍ ഉദിക്കുമ്പോള്‍ എല്ലാ ബന്ധങ്ങളും നശിക്കും. സര്‍വബന്ധവിപാടകനായ ഭഗവാന്‍ ഭക്തനു സായൂജ്യമുക്തി കൊടുക്കും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.