ലണ്ടന്‍: മകന്റെ മുടി വെട്ടിക്കാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ റിസപ്ഷനിസ്റ്റ് തിരിച്ചയച്ചു. സലൂണില്‍ നല്ല തിരക്കായിരുന്നു. പ്രധാനമന്ത്രി മകനുമായി മുടിവെട്ടിക്കാനെത്തി. പക്ഷേ, തിരക്കുമൂലം പിന്നീടുവരാന്‍ റിസപ്ഷനിസ്റ്റ് പറഞ്ഞയക്കുകയായിരുന്നു.
റിസപ്ഷനിസ്റ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരിച്ചറിയാഞ്ഞതാണു കാരണം. ബക്കിംഗ്ഹാംഷെയറിലെ ഒരു ലോക്കല്‍ സലൂണിലാണ് മകന്റെ മുടി വെട്ടാനായി പോയത്. അവിടെ ചെല്ലുമ്പോള്‍ ഷോപ്പില്‍ നിറയെ പേരുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം തിരിച്ച് പോന്നു.
പ്രധാനമന്ത്രി മടങ്ങിപ്പോകുന്നതുകണ്ട് ഷോപ്പ് മാനേജര്‍ റിസപ്ഷനിസ്റ്റിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ലായെന്നാണ് പറഞ്ഞത്. പ്രധാനമന്ത്രിയെ തിരിച്ച്‌കൊണ്ടുവരുവാന്‍ മാനേജര്‍ ശ്രമിച്ചപ്പോഴെക്കും വൈകിയിരുന്നു.
















