Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദല്‍ഹിക്ക് വടക്കുകിഴക്കന്‍ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 12:52 am IST
inSports

ന്യൂദല്‍ഹി: ജയം തുടരാന്‍ ദല്‍ഹി ഡൈനാമോസ് ഇന്ന് ഇറങ്ങുന്നു. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡാണ് ഡൈനാമോസിന്റെ എതിരാളികള്‍. രാത്രി 7നാണ്കളിയുടെ കിക്കോഫ്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയുമടക്കം ദല്‍ഹി ഡൈനാമോസിന് അഞ്ച് പോയിന്റാണുള്ളത്. അതേസമയം നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിന് രണ്ട് വിജയവും ഒരു സമനിലയും ഒരു പരാജയവുമുള്‍പ്പെടെ 7 പോയിന്റാണുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് രണ്ടാം സ്ഥാനത്തും ദല്‍ഹി ഡൈനാമോസ് നാലാം സ്ഥാനത്തുമാണുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ദല്‍ഹി ഡൈനാമോസും എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ 2-0ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടുമ്പോള്‍ കളി ഏറെ ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.

മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍താരം ഡെല്‍ പിയറോയാണ് ദല്‍ഹി ഡൈനാമോസിന്റെ ശക്തിദുര്‍ഗം.  പിയറോക്കൊപ്പം ബ്രസീലിയന്‍ താരം ഗുസ്താവോയും സ്പാനിഷ് താരം ബ്രൂണോ എരിയാസും ഡച്ച് താരം ഹാന്‍ഡ് മുള്‍ഡറും ഇറങ്ങുന്നതോടെ മധ്യനിരയെക്കുറിച്ച് അവര്‍ക്ക് ആശങ്കപ്പെടേണ്ടതില്ല. സ്‌ട്രൈക്കറുടെ റോളില്‍ മാഡ്‌സ് ജുങ്കറായിരിക്കും ഇന്നും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ കളിയില്‍ കരയ്‌ക്കിരുന്ന ചെക്ക് താരം പവേല്‍ എലിയാസ് ഇന്ന് കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധത്തിന്റെ ചുമതല ബല്‍ജിയം താരം വിം റേമീക്കേഴ്‌സ് ചുമലിലേറ്റുമ്പോള്‍ ഗോള്‍വലയം കാക്കുന്നത് ബല്‍ജിയത്തില്‍നിന്നുള്ള ക്രിസ്റ്റഫ് വാന്‍ ഹൗതാണ്. ലോക ഫുട്‌ബോൡലെ ഏറ്റവും ഉയരം കൂടിയ ഗോളിയെന്ന ബഹുമതിയുമായാണ് ബല്‍ജിയം താരം ഡൈനാമോസിന്റെ വല കാക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനമാണ് ഗോള്‍പോസ്റ്റിന് മുന്നില്‍ ക്രിസ്റ്റഫ് നടത്തിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടിയ ദല്‍ഹി ഡൈനാമോസ് രണ്ട് ഗോളുകള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയിട്ടുള്ളത്.

മറുവശത്ത് നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം മുംബൈ സിറ്റിയെ അവരുടെ തട്ടകത്തില്‍ ചെന്ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ന് ദല്‍ഹിയെയും പരാജയപ്പെടുത്താമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. മുന്നേറ്റനിരയില്‍ സ്പാനിഷ് താരം കോകെയ്‌ക്കൊപ്പം ഇന്ത്യന്‍ താരമായ ദുര്‍ഗ ബോറൊയായിരിക്കും ഇറങ്ങുക. മധ്യനിരയില്‍ ബ്രസീലിയന്‍ താരം ഗ്വില്ലെര്‍മോ ബടാറ്റയും കൊറിയന്‍ താരം ഡു ഡോങ് ഹ്യൂനും സാംബിയയുടെ കോണ്‍ട്‌വാനി ടോംഗയും റാള്‍ട്ടെയും ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് 12-ാം മിനിറ്റില്‍ കരയ്‌ക്ക് കയറിയ സാംബിയന്‍ താരം ഇസാക്ക് ചസ്‌ന ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. ദല്‍ഹിയെ അപേക്ഷിച്ച് പ്രതിരോധം കൂടുതല്‍ മികച്ചത് നോര്‍ത്ത്-ഈസ്റ്റിന്റേതാണ്. ടീം നായകന്‍ പോര്‍ച്ചുഗലിന്റെ മിഗ്വെല്‍ ഗാര്‍ഷ്യയും മാര്‍ക്വീ താരം സ്‌പെയിനിന്റെ കേപ്ഡിവിയ്യയും പ്രതിരോധത്തില്‍ കോട്ടകെട്ടാനിറങ്ങുമ്പോള്‍  ഡൈനാമോസ് മുന്നേറ്റനിരക്ക് അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഉറപ്പാണ്. കൂടാതെ ഗോള്‍പോസ്റ്റിന് മുന്നില്‍ ഗ്രീക്ക് താരം അലക്‌സാഡ്രോ സൊര്‍വാസായിരിക്കും ഇന്ന് ഇറങ്ങുക. എന്തായാലും ഇരുടീമുകളും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്ന് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

ചോപ്രക്ക് പരിക്ക്; രണ്ടാഴ്ച വിശ്രമം

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം മൈക്കല്‍ ചോപ്രക്ക് പരിക്ക്. കഴിഞ്ഞ ദിവസം അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തിന് മുമ്പായുള്ള പരിശീലനത്തിനിടെയാണ് ചോപ്രക്ക് പരിക്കേറ്റത്.

സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലെ കൃത്രിമ ടര്‍ഫില്‍ കാലുടക്കി വീണാണ് ചോപ്രയ്‌ക്ക് പരിക്കേറ്റത്. അടുത്ത രണ്ടു മത്സരത്തില്‍ ചോപ്രയ്‌ക്ക് കളിയ്‌ക്കാന്‍ കഴിയില്ലെന്നാണ് അറിയുന്നത്. ചോപ്രക്ക് രണ്ടാഴ്ചത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.   നാളെ പൂനെ സിറ്റി എഫ്‌സിയുമായും നവംബര്‍ രണ്ടിന് മുംബൈ സിറ്റി എഫ്‌സിയുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരങ്ങള്‍. എന്നാല്‍ നവംബര്‍ ആറിന് കൊച്ചിയില്‍ നടക്കുന്ന ആദ്യ ഹോം മത്സരത്തില്‍ ചോപ്രക്ക് കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ട് ജൂനിയര്‍ ടീമിലെ അംഗമായിരുന്ന ചോപ്രയെ വന്‍ തുക മുടക്കിയാണ് സച്ചിന്റെ ടീം സ്വന്തമാക്കിയത്. ഇന്ത്യയിലെത്തുന്നതിനു മുമ്പു തന്നെ പരിക്കില്‍ വിഷമിച്ചിരുന്ന ചോപ്രയെ പകരക്കാരനായാണ് പലപ്പോഴും ഇറക്കിയിരുന്നത്. എങ്കിലും ഈ സമയങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ട വീര്യം വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മുന്നേറ്റ നിരയില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്ന പെന്‍ ഓര്‍ജി ഫോമിലല്ലാത്തതു മൂലം അടുത്ത മത്സരങ്ങളില്‍ മൈക്കല്‍ ചോപ്രയെ മുഴുവന്‍ സമയം ഇറക്കാനുള്ള തയാറെടുപ്പിലായിരുന്നു ടീം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.