ബേസല്‍: ലോക ടെന്നീസിലെ സ്പാനിഷ് സൂപ്പര്‍ സ്റ്റാര്‍ റാഫേല്‍ നദാലിന് നൊമ്പരത്തോടെ കരകയറ്റം.
സ്വിസ് ഇന്‍ഡോര്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യന്‍ കൗമാര പ്രതിഭ ബോര്‍ണ കോറിച്ചിനോട് 6-2, 7-6ന് തോറ്റ നദാല്‍ സീസണില്‍ ഇനി കോര്‍ട്ടിലില്ലെന്നു പ്രഖ്യാപിച്ചു. ഇതോടെ പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസും വേള്‍ഡ് ടൂര്‍ ഫൈനല്‍സും റാഫയ്‌ക്ക് നഷ്ടമാകും.
ഏറെ നാളായി അലട്ടുന്ന ആന്ത്രവീക്കത്തെ നീക്കാനുള്ള ശസ്ത്രക്രിയക്ക് നവംബര്‍ 3ന് നദാല്‍ വിധേയനാകും.
അതേസമയം, ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ തുരത്തിയ സ്വിസ്റ്റ്‌സര്‍ലാന്റ് ഇതിഹാസം റോജര്‍ ഫെഡറര്‍ സെമിയിലെത്തി (7-6, 6-2). ഫെഡറര്‍ക്ക് മറ്റൊരു ക്രൊയേഷ്യന്‍ പ്രതിനിധി ഇവോ കര്‍ലോവിച്ചും കോറിച്ചിന് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനും അടുത്ത എതിരാളികള്‍.
















