പനാജി: ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഗവര്‍ണറുടെ സെക്രട്ടറി ശില്പ ഷിന്‍ഡെയുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹാക്കര്‍മാര്‍ വെബ്സൈറ്റില്‍ നുഴഞ്ഞുകയറി മുഴുവന്‍ ചിത്രങ്ങളും ഡിലീറ്റ് ചെയ്തു കളഞ്ഞു.
ഐടി ആക്ട് 66 പ്രകാരം കേസെടുത്തുവെന്നും ഹാക്കര്‍മാരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. 2013-ല്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. ഗോവ ഗവര്‍ണറുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിലും പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: