പന്തളം : മരത്തില്‍നിന്നുവീണ് അരയ്ക്കുതാഴെ തളര്‍ന്ന് ജീവിതം വഴിമുട്ടിയ കൂട്ടുകാരന് ചികിത്സയ്ക്കും നിത്യച്ചെലവിനുമായി പണം സമാഹരിക്കാന്‍ തണല്‍ കലാസന്ധ്യയൊരുക്കുന്നു.
തണല്‍ എന്ന പേരില്‍ രൂപവല്‍കരിച്ച സംഘടനയുടെ പ്രാരംഭപ്രവര്‍ത്തനമാണ് കലാസന്ധ്യ. പൂഴിക്കാട് ചാരുനില്ക്കുന്നതില് ലക്ഷ്മിമന്ദിരത്തില്‍ അജി (35)ക്കുവേണ്ടിയാണ് തണലിന്റെ ആദ്യശ്രമം. ഗാനമേളയും ഹാസ്യവിസ്മയവുമാണ് തണല്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വിറ്റ് കിട്ടുന്നതില്‍, ചെലവ്കഴിഞ്ഞുള്ള മുഴുവന്‍തുകയും അജിയുടെ കുടുംബത്തിന് നല്‍കുകയെന്നതാണ് ലക്ഷ്യം. ഇതിനായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ രക്ഷാധികാരിയും മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. പ്രതാപന് ചെയര്‍മാനുമായി വിപുലമായ കമ്മിറ്റിയും രൂപവല്‍കരിച്ചിട്ടുണ്ട്.
നവംബര്‍ 16ന് വൈകീട്ട് 4.30ന് സാംസ്കാരികസമ്മേളനത്തോടെ പദ്ധതിക്ക് തുടക്കമാകും. സമ്മേളനം ആന്റോ ആന്റണി എം.പി.യും തണല്‍ സൗഹൃദകൂട്ടായ്മ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യും കലാസന്ധ്യ ചലച്ചിത്ര സംവിധായകന് ഡോ. ബിജുവും ഉദ്ഘാടനം ചെയ്യും. 5ന് ഗാനമേള, തുടര്‍ന്ന് ഹാസ്യവിസ്മയം എന്നിവ നടക്കും. പന്തളം മെഡിക്കല്‍മിഷന്‍ കവലയ്ക്കുസമീപമുള്ള സെന്റ് തോമസ് ഇംഗ്ലീഷ്മീഡിയം ഹൈസ്കൂള്ഗ്രൗണ്ടാണ് വേദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: