Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം തേടി ഗവേഷകരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:15 pm IST
inKottayam

സ്വന്തം ലേഖകന്‍

കോട്ടയം: കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം തേടി വീണ്ടും ഗവേഷകരെത്തി. പ്രമുഖ ചരിത്ര ഗവേഷകനായ എം.ആര്‍. രാഘവവാര്യര്‍ കോഴിക്കോട് ഗവണ്‍മെന്റ് കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപകന്‍ എസ്. ശ്രീജിത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധര്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ചലച്ചിത്ര അക്കാദമിയുടെയും അംഗമായ രാജാ ശ്രീകുമാരവര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ക്ഷേത്രത്തിലെത്തി ശിലാരേഖകള്‍ പരിശോധിച്ചത്.

നേരത്തെ ഒരാഴ്ച മുമ്പും ഇവര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു ചുറ്റുമുള്ള അധിഷ്ഠാനത്തില്‍ നിറയെ ശിലാലിഖിതങ്ങളാ

ണെന്ന് ഇന്നലെ ഗവേഷകസംഘം കണ്ടെത്തി. അതേസമയം ശിലാലിഖിതങ്ങളുടെ മേല്‍ നിരവധി തവണ ചായം പൂശിയതിനാല്‍ ഭൂരിപക്ഷവും വായിക്കാനും തിരിച്ചറിയാനും കഴിയാത്ത വിധം മറയ്‌ക്കപ്പെട്ടിരിക്കുന്നു.

ശ്രീകോവിലിനു സമീപം ചെമ്പുപാളി പാകിയത് കുറച്ചുഭാഗം പൊളിച്ചുനീക്കി ശിലാലിഖിതം തെളിയിച്ചിരുന്നു. കലിവര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഊരാണ്മക്കാരായ താമരച്ചേരി, വടശ്ശേരി എന്നീ രണ്ട് ഇല്ലങ്ങളുടെ പേരുകളും വായിച്ചെടുക്കാനായി. പരമേശ്വരന്‍ കൃഷ്ണന്‍ എന്ന പരമന്‍ കിട്ടന്‍ എന്ന നാമധേയവും കാടമുറിയുടെ പ്രാചീന നാമമായ കാടമറുകെന്ന പ്രയോഗവും വായിച്ചെടുക്കാനായി. പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി, ശാസ്ത്രീയമായി ചായം നീക്കി ശിലാരേഖകള്‍ തെളിയിച്ചെടുത്താല്‍ മാത്രമേ പൂര്‍ണവിവരം

അറിയാന്‍ കഴിയൂവെന്ന് ചരിത്ര ഗവേഷകനായ രാഘവ വാര്യര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഉരാണ്മക്കാരെപ്പറ്റിയും സ്വത്തുവകകളെപ്പറ്റിയും അടക്കം ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി വിവരങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ ആല്‍വിളക്കിലും ബലിക്കല്ലിലും രേഖപ്പെടുത്തിയിരുന്ന വിവരങ്ങളും ചരിത്രാന്വേഷക സംഘം വായിച്ചെടുത്തു. ക്ഷേത്ര നിര്‍മ്മാണത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ പണിതീര്‍ത്ത ആനക്കൊട്ടിലിലെ തുലാത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള എടത്തില്‍പറമ്പില്‍ അയ്യപ്പന്‍ വക വഴിപാട് എന്ന എഴുത്തും രാഘവ വാര്യര്‍ വായിച്ചെടുത്തു.

വടശ്ശേരി, താമരശ്ശേരി, തുരുത്തി, നാരായണമംഗലം, പോളശേരി, പിണക്കാമറ്റം, എന്നീ ഏഴ് ഇല്ലങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മക്കാര്‍. പഞ്ചപ്രാകാരവും മഹാപ്രാകാരവുമുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീലകത്തിന് 12, 13 നൂറ്റാണ്ടിലെ ഘടനയാണുള്ളത്. ഉഗ്രനരസിംഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന്റെ ഉടമകള്‍ വേദാധികാരമുള്ള നമ്പൂതിരി ഗ്രാമങ്ങളില്‍ തെക്കേയറ്റത്തുള്ളവരാണ്.

ക്ഷേത്രം മാനേജര്‍ ഇളങ്ങള്ളൂര്‍ കൃഷ്ണന്‍ നമ്പൂതിരി, ഊരാണ്മക്കാരായ തുരുത്തിയില്ലത്ത് നാരായണന്‍ നമ്പൂതിരി, താമരശ്ശേരി ഇല്ലത്ത് മധുസൂദനന്‍ നമ്പൂതിരി, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പി.കെ. രാധാകൃഷ്ണന്‍, സുകുമാരന്‍ നായര്‍, എം.എസ്. ശ്രീകുമാര്‍ എന്നിവരും ചരിത്രാന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.