Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രധാന നടപടികള്‍; ഭരണത്തില്‍ പുതുവേഗവുമായി മോദി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 12:55 am IST
inIndia

ന്യൂദല്‍ഹി: ഒരാഴ്ചയ്‌ക്കുള്ളില്‍ സുപ്രധാനമായ അനവധി നയപ്രഖ്യാപനങ്ങളും നടപടികളും. ഭരണവേഗതയില്‍ പുതുചരിത്രമെഴുതുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യപുരോഗതിയുടെ ഗതിവേഗത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് വ്യവസായലോകവും സാമ്പത്തിക വിദഗ്ധരും അംഗീകരിക്കുന്നു.

രാജ്യത്ത് സമഗ്രമായ തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ക്ക് തുടക്കമിട്ട് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ് ജയതേ പദ്ധതി ആരംഭിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. നാലേകാല്‍ കോടി പ്രൊവിഡന്റ്ഫണ്ട് അംഗങ്ങള്‍ക്ക് പ്രയോജനകരമായ ഏകീകൃത പി എഫ് നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തിയതും റെയില്‍വേ ജീവനക്കാര്‍ക്ക് 2013-14 വര്‍ഷത്തെ ബോണസായി 1063.38 കോടി രൂപ നല്‍കാന്‍ തീരുമാനമെടുത്തതും തൊഴിലാളി സൗഹൃദ നടപടികളായി. ശ്രം സുവിധാ പോര്‍ട്ടല്‍ വഴി 16 തൊഴില്‍ നിയമങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഫോമിലൂടെ ലഘൂകരിച്ചതും നിര്‍ണ്ണയക ഭരണ തീരുമാനമായി.

തൊട്ടടുത്ത ദിവസങ്ങളില്‍, ശനിയാഴ്ച, ഡീസല്‍ വില നിയന്ത്രണം നീക്കം ചെയ്തതോടെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഡീസല്‍ വിലയില്‍ 3.37 രൂപയോളം കുറഞ്ഞു. വിലക്കയറ്റത്തെ സ്വാധീനിക്കുന്ന ചരക്കുഗതാഗത മേഖലയുടെ കൈയടി നേടിയ പ്രഖ്യാപനമായിരുന്നു അത്. പ്രകൃതിവാതകവില നിര്‍ണ്ണയത്തിനു പുതിയ രീതികള്‍ നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പെട്രോള്‍ വിലയില്‍ ഏഴു രൂപയും ഡീസല്‍ വിലയില്‍ മൂന്നര രൂപയുടെ കുറവുമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.

സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കാനുള്ള തീരുമാനം തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന മന്ത്രിസഭയുടെ തീരുമാനമായി പുറത്തുവന്നു. കല്‍ക്കരിമേഖല കൃത്യമായ ലേലനടപടികളിലൂടെ സ്വകാര്യ മേഖലയ്‌ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള വലിയ പരിഷ്‌ക്കരണങ്ങള്‍ക്കും കാബിനറ്റ് തീരുമാനിച്ചു.

രാജ്യത്തെ നിര്‍മ്മാണ മേഖലയുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രമുഖ ഫാക്ടറികളില്‍ സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് പ്രധാനമന്ത്രിയെന്നാണ് ലഭിക്കുന്ന വിവരം. ദീപാവലിക്കുശേഷം അടുത്താഴ്ച മുതല്‍ നടക്കുന്ന ഇത്തരം സന്ദര്‍ശനങ്ങളോടൊപ്പം നിര്‍ണ്ണായകമായ നയപ്രഖ്യാപനങ്ങളും ഉണ്ടാകും. ലോകബാങ്ക് കണക്കുപ്രകാരം വ്യവസായസൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ 134-ാം സ്ഥാനത്തുള്ള ഭാരതത്തെ ആദ്യ അമ്പതിലേക്കെത്തിക്കുമെന്ന് പ്രധാനമന്ത്രി യു എന്‍ അസംബ്ലിയില്‍ വ്യക്തമാക്കിയതാണ്.

ആഭ്യന്തരകടം കുറയ്‌ക്കാനായി പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ അഞ്ചു ശതമാനം ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം വഴി 18,300 കോടി രൂപ സമാഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതേ സമയം തന്നെ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്‌ക്കായി ചൈനയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ചൈനീസ് അതിര്‍ത്തിയില്‍ 1800 കിലോമീറ്റര്‍ റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇറാനിലെ ചബഹര്‍ തുറമുഖവികസനത്തിനായി 82.21 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കര-നാവിക-വ്യോമ സേനാ മേധാവിമാരെ വിളിച്ചുചേര്‍ത്ത് സൈബര്‍യുദ്ധമുള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടണമെന്ന മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.