സിംഗപ്പൂര്‍: ഡബ്ല്യുടിഎ ഫൈനല്‍സില്‍ രണ്ടാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവക്ക് തോല്‍വി. മൂന്നാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയാണ് ഷറപ്പോവയെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വോസ്നിയാക്കിയുടെ വിജയം.
സ്കോര്‍: 6-3, 6-2
ഷറപ്പോവയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. നേരത്തെ എട്ടാം സീഡ് ഡാനിഷ് താരം കരോലിന വോസ്നിയാക്കിയോടും ഷറപ്പോവ പരാജയപ്പെട്ടിരുന്നു. ഇതോടെ ഷറപ്പോവയുടെ സെമിഫൈനല്‍ പ്രതീക്ഷകളും അസ്തമിച്ചു.
ആറാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്കയെ 7-5, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി കരോലിന വോസ്നിയാക്കി തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി.
















